കട്ടപ്പനയാറ്റിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയപ്പോൾ
കട്ടപ്പന: കട്ടപ്പനയാറിന്റെ വിവിധ ഭാഗങ്ങളിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. കട്ടപ്പന, കുഴികോടിപടിയിൽ ചൊവ്വാഴ്ച പുലർച്ച മുതലാണ് ജലത്തിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങുന്നത് ശ്രദ്ധയിൽ പെട്ടത്. കൂട്ടമായി മത്സ്യങ്ങൾ ചത്തതോടെ പ്രദേശത്തു വലിയതോതിൽ ദുർഗന്ധവും വമിക്കുകയാണ്.
വെള്ളത്തിൽ ആരെങ്കിലും വിഷം കലക്കിയതാവാം എന്നാണ് പ്രദേശവാസികളുടെ സംശയം. വേനലിൽ വരൾച്ചക്ക് ശേഷം മഴ പെയ്തതോടെ കട്ടപ്പനയാറ്റിയിൽ നീരൊഴുക്ക് ആരംഭിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനം. കുളിക്കാനും, അലക്കാനും, ആളുകൾ ഉപയോഗിക്കുന്ന വെള്ളത്തിലാണ് വിഷം കലർന്നിരിക്കുന്നത്.
കട്ടപ്പന നഗരസഭയുടെ പരിധിയിൽ നിന്ന് ഒഴുകിയെത്തിയ വെള്ളത്തിലാണ് രാസവസ്തു കലർന്നത് എന്നാണ് നിഗമനം. തുടർന്ന് കാഞ്ചിയാർ പഞ്ചായത്ത് അധികൃതരും നഗരസഭ ആരോഗ്യ വിഭാഗവും പ്രദേശത്തു പരിശോധന ആരംഭിച്ചു.ഏലം അടക്കമുള്ള കാർഷികവിളകളിൽ കീടനാശിനി പ്രയോഗിച്ചപ്പോൾ അത് മഴവെള്ളത്തിലൂടെ ആറ്റിൽ ഒഴുകി എത്തിയതവാം എന്ന സംശയവും ഉയർന്നിട്ടുണ്ട്. ആരെങ്കിലും മീൻ പിടിക്കാൻ നഞ്ചു കലക്കിയതാണോ എന്നും അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.