കട്ടപ്പന: ടൗണിലെയും സമീപത്തെയും വിവിധ റോഡുകളെ കോര്‍ത്തിണക്കി റിങ് റോഡ് യാഥാർഥ്യമാകുന്നു. ഇതിനായി 30 കോടി അനുവദിച്ചു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളും ഇതോടൊപ്പം ഏതാനും ഗ്രാമീണ റോഡുകളുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വൈദ്യുതി ദീപങ്ങള്‍, മാര്‍ക്കിങ്, ടൈല്‍ പതിച്ച നടപ്പാത, റിഫ്ലക്ടര്‍, സൈന്‍ ബോര്‍ഡ്, ഐറിഷ് ഓട തുടങ്ങിയവ ഉൾപ്പെടുത്തിയാകും നിര്‍മാണം.
പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണച്ചുമതല. കട്ടപ്പനയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ദൂരം കുറക്കുന്നതിനും സാധ്യമാകുന്ന തരത്തിലാണ് റിങ് റോഡിന്റെ രൂപകല്‍പന. കര്‍ണാടകയും തമിഴ്‌നാടും ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍നിന്നും ശബരിമല ഉള്‍പ്പെടെയുള്ള തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് കട്ടപ്പനവഴി യാത്രചെയ്യുന്ന ഭക്തര്‍ക്ക് തിരക്കൊഴിവാക്കി മലയോര ഹൈവേയില്‍ എത്തിച്ചേര്‍ന്ന് യാത്ര തുടരാന്‍ സാധിക്കും.
റിങ് റോഡ് പദ്ധതിക്ക് പുറമെ വെള്ളയാംകുടി, കക്കാട്ടുകട റോഡിന് ആറു കോടിയും നേതാജി ബൈപാസിന് ഒരു കോടിയും അനുവദിച്ച് ടെന്‍ഡര്‍ പൂര്‍ത്തിയായിട്ടുണ്ട്. കൂടാതെ ഇരട്ടയാര്‍-വഴവര റോഡിന് എട്ടുകോടി അനുവദിച്ചു നിര്‍മാണം നടന്നുവരുന്നു. പ്രധാന ഗ്രാമീണ റോഡുകളും ഉടന്‍ നവീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.