നെടുങ്കണ്ടം: ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് എം.എം. മണി. ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന പ്രവചനം ശരിയായി. വീണ്ടും മന്ത്രിയാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത് പാര്‍ട്ടിയാണ് തീരുമാനിക്കുക. പാര്‍ട്ടി തന്നോട് മത്സരിക്കാന്‍ പറഞ്ഞു. ഉടുമ്പന്‍ചോലയിലെ ജനങ്ങള്‍ വിജയിപ്പിച്ചു. ആഗസ്തിയുടെ തല മൊട്ടയടിക്കുന്നതിനെപ്പറ്റിയുള്ള ചോദ്യത്തിന് എൻെറ സുഹൃത്താണ് ആഗസ്തി, അദ്ദേഹം എന്നെ വിളിച്ച്്്്്്്് അഭിനന്ദനം അറിയിച്ചിരുന്നു. ആഗസ്തി നല്ല മത്സരം കാഴ്ചവെച്ചെന്നും മണ്ഡലത്തിലെ പൊതുസ്ഥിതി മാത്രമാണ് വോട്ടിങ്ങില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം തല മൊട്ടയടിക്കേണ്ടതില്ലെന്നാണ് തൻെറ അഭിപ്രായമെന്നും തെരഞ്ഞെടുപ്പില്‍ ഇതെല്ലാം സാധാരണമാണെന്നും ഫലം വന്നശേഷം മണിയാശാന്‍ പ്രതികരിച്ചു. തോല്‍വി അംഗീകരിക്കുന്നു -ഇ.എം. ആഗസ്തി നെടുങ്കണ്ടം: തോല്‍വി അംഗീകരിക്കുന്നതായി ഇ.എം. ആഗസ്തി. ഇരട്ട വോട്ടുകള്‍ തടയാന്‍ കഴിഞ്ഞില്ല. അതും എല്‍.ഡി.എഫിനെ സഹായിച്ചു. ബി.ജെ.പി, ബി.ഡി.ജെ.എസ് വോട്ടുകള്‍ എവിടെപ്പോയി എന്ന് അന്വേഷിക്കണം. ഉടുമ്പന്‍ചോലയില്‍ എല്‍.ഡി.എഫ്- എന്‍.ഡി.എ വോട്ട് കച്ചവടം ഉണ്ടായി. എന്‍.ഡി.എയുടെ സാന്നിധ്യം വോട്ടിങ്ങില്‍ ഉണ്ടായില്ല. കോണ്‍ഗ്രസ് വോട്ടുകള്‍ കുറഞ്ഞിട്ടുണ്ടോയെന്ന് പരിശോധിക്കും. വെല്ലുവിളി പ്രകാരം തല മൊട്ടയടിക്കും. അത് വേണ്ടെന്ന് പറഞ്ഞ എം.എം. മണിയുടെ നല്ല മനസ്സിന് നന്ദി. പക്ഷേ, താന്‍ വാക്ക് പാലിക്കുമെന്നും മുടിയല്ലേ പോകു, തല അല്ലല്ലോ എന്നും ആഗസ്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.