idl loc rosh കുത്തക മണ്ഡലമായ ഇടുക്കിയും യു.ഡി.എഫിനെ കൈവിട്ടു

blurb കട്ടപ്പന നഗരസഭയും അഞ്ച് പഞ്ചായത്തുകളും എൽ.ഡി.എഫ്​ പിടിച്ചെടുത്തു കട്ടപ്പന: തങ്ങളുടെ കുത്തക മണ്ഡലമായ ഇടുക്കിയിൽ യു.ഡി.എഫിനെ കൈവിട്ട പഞ്ചായത്തുകൾ ഇവയാണ്. കഞ്ഞിക്കുഴി, കൊന്നത്തടി, വാഴത്തോപ്പ്, കാമാക്ഷി, കാഞ്ചിയാർ, കട്ടപ്പന നഗരസഭ. ഇടുക്കി നിയമസഭ മണ്ഡലം വർഷങ്ങളായി യു.ഡി.എഫി​ൻെറ കോട്ടയാണ്. ആ കോട്ടയിൽ വിള്ളലുണ്ടാക്കിയാണ് റോഷി അഗസ്​റ്റിൻ ഈ പ്രാവശ്യം മുന്നണി മാറി വിജയം നേടിയത്​. കോൺഗ്രസിന് ഒറ്റക്ക് ഭരിക്കാൻ ഭൂരിപക്ഷമുള്ള കട്ടപ്പന നഗരസഭ മേഖലയിൽ റോഷി അഗസ്​റ്റിനു ലഭിച്ചത് 1248 വോട്ടി​ൻെറ മുൻതൂക്കം. 4000 വോട്ടിനെങ്കിലും ഫ്രാൻ‌സിസ് ജോർജ് ലീഡ് ചെയ്യുമെന്ന് കരുതിയിരുന്ന സ്ഥലമാണിത്. കഞ്ഞിക്കുഴിയിൽ 1135 വോട്ടും കൊന്നത്തടിയിൽ 259 വോട്ടും വാഴത്തോപ്പിൽ 370 വോട്ടും കാമാക്ഷിയിൽ 1079 വോട്ടും കാഞ്ചിയാറിൽ 1935 വോട്ടും റോഷിക്ക് ലീഡ് കിട്ടിയപ്പോൾ ഈ പഞ്ചായത്തുകളിൽ ഫ്രാൻ‌സിസ് ജോർജിനെ ജനം കൈവിടുകയായിരുന്നു. * തപാൽ വോട്ടുകളിൽ ഭൂരിപക്ഷം ഫ്രാൻ‌സിസ് ജോർജിന്​ ഇടുക്കി മണ്ഡലത്തിൽ ആകെ പോൾ ചെയ്ത തപാൽ വോട്ടുകളിൽ 21 വോട്ടി​ൻെറ ഭൂരിപക്ഷമാണ് ഫ്രാൻ‌സിസ് ജോർജിനു ലഭിച്ചത്. ഫ്രാൻ‌സിസ് ജോർജിന്​ 1356ഉം റോഷി അഗസ്​റ്റിന്​ 1335 ഉം ബി.ജെ.പി സ്‌ഥാനാർഥി സംഗീത വിശ്വനാഥന് 138 തപാൽ വോട്ടുമാണ്​ കിട്ടിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.