idl fight കട്ടപ്പനയിൽ കോൺഗ്രസ്‌, കേരള കോൺഗ്രസ്​ കാലുവാരിയെന്ന്​ ആക്ഷേപം

കട്ടപ്പന: കട്ടപ്പനയിൽ കോൺഗ്രസ്‌, കേരള കോൺഗ്രസ്‌ ജോസഫിനെ കാലുവാരി. യു.ഡി.എഫ് ഭരണം നടത്തുന്ന കട്ടപ്പന നഗരസഭയിൽ കേരള കോൺഗ്രസ്‌ സ്ഥാനാർഥിയായ കെ. ഫ്രാൻ‌സിസ് ജോർജിനെ കോൺഗ്രസ്‌ പ്രവർത്തകർ കാലുവാരിയെന്നാണ്​ ആരോപണം. ഏതാണ്ട് 4000ൽ അധികം വോട്ടി​ൻെറ എങ്കിലും ഭൂരിപക്ഷം ഫ്രാൻ‌സിസ് ജോർജിന്​ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കേരള കോൺഗ്രസ്‌ പ്രവർത്തകർ. എന്നാൽ, തെരഞ്ഞെടുപ്പ് ദിവസം സജീവമാകാതെ മാറിനിന്ന കോൺഗ്രസ്‌ നേതാക്കൾ ഒരു തരത്തിൽ റോഷിക്ക് ലീഡ് നേടാനുള്ള സാഹചര്യം ഉണ്ടാക്കുകയായിരുന്നു. റോഷി അഗസ്​റ്റിന്​ കട്ടപ്പന മുനിസിപ്പാലിറ്റിയിൽ 1248 വോട്ടി​ൻെറ ഭൂരിപക്ഷം ലഭിച്ചു. ഇത് വോട്ടെടുപ്പിൽ നിർണായകമായി. സ്ഥാനാർഥി മോഹികളായ ചില കോൺഗ്രസ്‌ നേതാക്കൾക്ക് ഇടുക്കി സീറ്റ് ലഭിക്കാതെ പോയതി​ൻെറ മധുരമായ പ്രതികാരംവീട്ടൽ കൂടിയാണിതെന്നാണ്​ അണിയറ സംസാരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.