മറയൂര്‍ (ഇടുക്കി): കുടുംബവഴക്കിനെത്തുടര്‍ന്ന് യുവതിയെ വെട്ടിെക്കാലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പിടിയില്‍. മറയൂര്‍ ബാബുനഗര്‍ സ്വദേശി സുരേഷാണ് (35) പിടിയിലായത്. വെള്ളിയാഴ്ച രാത്രി ഒമ്പതിന് ഭാര്യ സരിതയെ (27) ഇയാൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കുടുംബപ്രശ്നത്തെത്തുടര്‍ന്ന് സരിത മാസങ്ങളായി പത്തടിപ്പാലം മാതൃവീടിന് സമീപത്തെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. വീടിന് പിന്‍ഭാഗത്തെ കരിമ്പിന് കാട്ടില്‍ ഒളിച്ചിരുന്ന സുരേഷ് എട്ടേമുക്കാലോടെ വീടിെൻറ പിന്‍ഭാഗത്തുകൂടി കയറി മുന്‍വാതില്‍ അടച്ച് കുറ്റിയിട്ടശേഷം കൈയില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് സരിതയെ ഗുരുതരമായി വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു.
അയല്‍വാസികള്‍ ഓടിയെത്തിയപ്പോൾ സുരേഷ് വീടിെൻറ പിന്‍ഭാഗത്തെ കരിമ്പിന് കാട്ടിലൂടെ ഓടിമറഞ്ഞു. ശനിയാഴ്ച പുലര്‍ച്ച അറസ്റ്റ് ചെയ്യുകയായിരുന്നു. സരിതയുടെ ശരീരത്തിൽ ഇരുപതിലധികം വെട്ടേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.