തൊടുപുഴ: കോവിഡ് പ്രതിരോധ ബോധവത്കരണത്തിന് വേഗം പകരാൻ 'ചെയിൻ കോൾ' പദ്ധതിയുമായി കുടുംബശ്രീ.പ്രതിരോധ മാർഗങ്ങളെ കുറിച്ച് ബോധവത്കരിക്കാനും രോഗികളുള്ള വീടുകളിൽ സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി പദ്ധതി തയാറാക്കിയത്.
രോഗം ബാധിച്ച് വീടുകളിലടക്കം കഴിയുന്നവർക്ക് ആത്മവിശ്വാസം നൽകി രോഗബാധിതരുടെ ആശങ്ക ഒഴിവാക്കുകയാണ് ഉദ്ദേശ്യം. ഇതിനായി കുടുംബശ്രീയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന റിസേഴ്സ്പേഴ്സൻമാരായി തെരഞ്ഞെടുത്ത് പരിശീലനം നൽകി. ഒരു സി.ഡി.എസിന് രണ്ട് റിസോഴ്സ്പേഴ്സൻ വീതമുണ്ട്.
റിസോഴ്സ്പേഴ്സൻമാർ സി.ഡി.എസ് ചെയർപേഴ്സൻമാർ വഴി സന്ദേശങ്ങൾ അയൽക്കൂട്ട ഭാരവാഹികളിലൂടെ, ചെയിൻ പ്രോസസിലൂടെ എല്ലാ കുടുംബങ്ങളിലേക്കും എത്തിക്കും. ആദ്യദിവസം റിസോഴ്സ് പ്രവർത്തകർ അംഗങ്ങളുടെ വിവരങ്ങൾ ശേഖരിക്കും. അടുത്ത ദിവസങ്ങളിൽ വേണ്ട ആവശ്യങ്ങൾ പരിഹരിക്കും.
ആഴ്ചയിലൊരിക്കൽ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എല്ലാ മേഖലയിലേക്കും എത്തിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം.
പദ്ധതി ഫലപ്രദമായി നടക്കുന്നുണ്ടോ എന്നും ഇവ പ്രയോജനം ചെയ്യുന്നുണ്ടോ എന്നും ബ്ലോക്കുതലത്തിലും ജില്ലതലത്തിലും യോഗം ചേർന്ന് വിലയിരുത്തും.
കോവിഡ് പോസിറ്റിവിറ്റി കൂടിയ പഞ്ചായത്തുകളിലും വാർഡുകളിലും പ്രത്യക കരുതലുണ്ടാകും. പഞ്ചായത്തിെൻറ സംവിധാനങ്ങളായ റാപിഡ് റെസ്പോൺസ് ടീം ജാഗ്രത സമിതി തുടങ്ങിയവയുടെ പിന്തുണ സംവിധാനമായിട്ടാണ് കുടുംബശ്രീയുടെ പ്രവർത്തനം.
ബോധവത്കരണ ക്ലാസുകൾക്ക് പുറമെ റിസോഴ്സ്പേഴ്സൻമാർ പ്രസിഡൻറ് സെക്രട്ടറിമാർ എന്നിവർക്ക് ആത്മവിശ്വാസം, മനോധൈര്യം എന്നിവ വർധിപ്പിക്കുന്നതിനും പ്രത്യേക ഓൺലൈൻ ക്ലാസുകൾ നൽകിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.