മു​ഹ​മ്മ​ദ്​ ഫാ​സി​ൽ, ദീപു

പി​താ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ക്കി​യ സം​ഭ​വം: അ​ന്വേ​ഷ​ണം ഊ​ർ​ജി​തം

ചെ​റു​തോ​ണി: സ്വ​ത്തു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പി​താ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ക്കി​യ സം​ഭ​വ​ത്തി​ൽ ബാ​ക്കി മൂ​ന്ന്​ പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ത​ട്ടി​ക്കൊ​ണ്ടു​പോ​യ വാ​ഹ​ന​വും ക​ണ്ടു​കി​ട്ടാ​നു​ണ്ട്.

സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ മ​ക​നെ​യും സു​ഹൃ​ത്തി​നേ​യും കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. മ​ക​ൻ പ​ട​മു​ഖം കൊ​ച്ചു​പ​റ​മ്പി​ൽ ദീ​പു (27), സു​ഹൃ​ത്ത് പാ​ല​ക്കാ​ട് പു​ള്ള​ത്ത്​ വീ​ട്ടി​ൽ മു​ഹ​മ്മ​ദ്​ ഫാ​സി​ൽ (29) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ദീ​പു​വി​ന്റെ പി​താ​വ് മോ​ഹ​ൻ​ദാ​സി​നെ​യാ​ണ്​ (56) പ്ര​തി​ക​ൾ ചെ​റു​തോ​ണി​യി​ൽ​നി​ന്ന്​ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. മോ​ഹ​ൻ​ദാ​സ് ക​ട്ട​പ്പ​ന​യി​ൽ സ​ഹോ​ദ​രി​യു​ടെ കൂ​ടെ​യാ​ണ് താ​മ​സം. കേ​സി​ന്റെ ആ​വ​ശ്യ​ത്തി​നാ​യി ചെ​റു​തോ​ണി​ക്ക്​ പോ​യ സ​ഹോ​ദ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി സ​ഹോ​ദ​രി ഷൈ​ല​ജ​യാ​ണ് ക​ട്ട​പ്പ​ന പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്​ ചെ​റു​തോ​ണി​യി​ൽ​നി​ന്നാ​യി​രു​ന്ന​തി​നാ​ൽ കേ​സ് ഇ​ടു​ക്കി പൊ​ലീ​സി​ന്​ കൈ​മാ​റു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ലു​വ​യി​ൽ​നി​ന്നാ​ണ്​ പ്ര​തി​ക​ൾ പി​ടി​യി​ലാ​കു​ന്ന​ത്. മോ​ഹ​ൻ​ദാ​സി​നെ വീ​ണ്ടെ​ടു​ത്ത്​ സ​ഹോ​ദ​രി​യോ​ടൊ​പ്പം വി​ട്ട​യ​ച്ചു. പി​താ​വ് കോ​ട​തി​യി​ലെ​ത്താ​തി​രി​ക്കാ​നാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് സം​ശ​യി​ക്കു​ന്നു. ക​ട്ട​പ്പ​ന പൊ​ലീ​സാ​ണ്​ കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന​ത്.

Tags:    
News Summary - Father kidnapped and taken to mental health center: Investigation intensifies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.