പഠിച്ചു മുന്നേറാൻ ബംഗാൾ സ്വദേശികളായ കുട്ടികളും
തൊടുപുഴ: പ്രവേശനോത്സവം നടന്ന തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ ഒന്നാം ക്ലാസിൽ പഠിക്കാൻ ഇതരസംസ്ഥാനക്കാരായ കുട്ടികളും. ബംഗാള്‍ ജാലംഗി ഗ്രാമത്തിലെ ഖോഷ് മുഹമ്മദ് ബിശ്വാസിന്റെയും അസം സ്വദേശി റുതിഷ് മുര്‍മുവിന്റെയും കുട്ടികളാണ് സ്കൂളിലെത്തിയത്. വര്‍ഷങ്ങളായി കേരളത്തിന്റെ സ്നേഹമറിയുന്ന കുടുംബമാണ് ഇരുവരുടെയും. ഖോഷ് മുഹമ്മദിന്റെ മകള്‍ സായന്തികയുടേയും റുതിഷിന്റെ മകള്‍ പ്രിസ്കില മുര്മുവുവിന്റെയും വിദ്യാലയം ഇനി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്കൂളാണ്.
എട്ട് വര്‍ഷമായി ഖോഷ് മുഹമ്മദ് ഭാര്യ അസിമയുമൊത്ത് തൊടുപുഴ പഞ്ചവടിപ്പാലം ഭാഗത്തുണ്ട്. കോണ്‍ക്രീറ്റ് മിക്സര്‍ മെഷീൻ ഓപ്പറേറ്റര്‍ ആണ്. ഏക മകളാണ് സായന്തിക. കോ ഓപ്പറേറ്റീവ് കോളേജ് ഭാഗത്താണ് റുതിഷും ഭാര്യ സുനിതയും താമസിക്കുന്നത്. കെട്ടിട നിര്‍മാണ തൊഴിലാളിയാണ്. 15 വര്‍ഷമായി തൊടുപുഴയില്‍ തന്നെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.