തൊടുപുഴ: തെരുവിെൻറ ഗായകൻ നിരവധി ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ പ്രശസ്തനായ മുഹമ്മദ് ഗസ്നിക്ക് കെ.എസ്.യുവിെൻറ കൈത്താങ്ങ്. വയനാട് സ്വദേശിയായ മുഹമ്മദ് ഗസ്നി കുറെ നാളുകളായി തൊടുപുഴ മേഖലയിലാണ് ക്യാമ്പ് ചെയ്യുന്നത്. സിവിൽ സ്റ്റേഷൻ ബസ്സ്റ്റോപ്പിൽ ഇരിക്കെ ഉറങ്ങിപ്പോയ ഗസ്നിയുടെ മൈക്കും സ്പീക്കറും ആരോ മോഷ്ടിച്ചതിനെ തുടർന്ന് ഉപജീവനം ബുദ്ധിമുട്ടിലായിരുന്നു.
ഭക്ഷണം കഴിക്കാൻപോലും വകയില്ലാതെ കഷ്ടത്തിലായ മുഹമ്മദ് ഗസ്നി കുറച്ചുദിവസങ്ങളായി ടാക്സി ഡ്രൈവർമാർ അടക്കം തൊടുപുഴയിലെ സുമനസ്സുകളുടെ സഹായത്താലായിരുന്നു കഴിഞ്ഞിരുന്നത്. പഴയ ബസ്സ്റ്റാൻഡിലെ ടാക്സി ഡ്രൈവർമാർ പിരിവെടുത്ത് ചെറിയൊരു സ്പീക്കർ വാങ്ങി നൽകിയെങ്കിലും ഉപകാരപ്പെട്ടില്ല. കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ.പൗലോസിന് മുന്നിലും കെ.പി.സി.സി മൈനോറിട്ടി ഡിപ്പാർട്ട്മെൻറ് സംസ്ഥാന കോഓഡിനേറ്റർ മനോജ് കോക്കാടിന് മുന്നിലും മുഹമ്മദ് ഗസ്നി സങ്കടക്കെട്ടഴിച്ചു. തുടർന്നാണ് കെ.എസ്.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡൻറ് ടോണി തോമസ് മുഹമ്മദ് ഗസ്നിക്ക് സ്പീക്കറും അനുബന്ധ സാധനങ്ങളും വാങ്ങിനൽകിയത്.
പി.ജെ. ജോസഫ് എം.എൽ.എയും കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ.പൗലോസും ചേർന്ന് സ്പീക്കറും മറ്റും കൈമാറി. ടോണി തോമസ് അധ്യക്ഷതവഹിച്ചു. മനോജ് കോക്കാട്, ജിയോ മാത്യു, ജാഫർഖാൻ മുഹമ്മദ്, ബിലാൽ സമദ്, സി.എസ് വിഷ്ണു ദേവ്, എ.കെ. സുഭാഷ്കുമാർ, ജോമി മാനുവൽ, മധു, മുനീർ ഇമ്പൾസ്, അനസ് ജിമ്മി, ഷാഹുൽ, ബ്ലെസൺ ബേബി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.