അടിമാലി: മരത്തിന് മുകളിൽ കുടിവെള്ള ടാങ്ക് സ്ഥാപിച്ച് തങ്കച്ചൻ കുടിവെള്ളം ഉപേയാഗിക്കാൻ തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ട്. ഇടുക്കി പെരിഞ്ചാംകുട്ടി മാവടിയിൽ തങ്കച്ചൻ വീടിന് സമീപത്തെ മരത്തിന് മുകളിൽ സ്ഥാപിച്ച 500 ലിറ്ററിെൻറ ടാങ്കിൽനിന്നാണ് വീട്ടാവശ്യത്തിനും മറ്റും ജലം ശേഖരിച്ച് ഉപേയാഗിക്കുന്നത്.
വാകമരത്തിെൻറ ശിഖരങ്ങൾക്കിടയിലാണ് കുടിവെള്ള ടാങ്ക്. വഴിയോരത്ത് തണലിനായാണ് തങ്കച്ചൻ വാകമരം നട്ടത്. ചെറു ശിഖരങ്ങൾ വീശി തുടങ്ങിയപ്പോൾ ജലക്ഷാമവും രൂക്ഷമായതിനാൽ ശിഖരത്തിെൻറ ഇടയിൽ ടാങ്ക് സ്ഥാപിച്ചു.
മരം വലുതായതിനൊപ്പം ടാങ്കും ഉയരങ്ങളിൽ എത്തി, ഇപ്പോൾ 15 അടി ഉയരത്തിലാണ് ടാങ്ക്. ഒന്നര കിലോമീറ്റർ അകലെയുള്ള മലയടിവാരത്തുനിന്നാണ് ഹോസിലൂടെ വെള്ളം ടാങ്കിൽ എത്തിക്കുന്നത്. ജലക്ഷാമം നേരിടുന്ന സാഹചര്യങ്ങളിൽ പ്രദേശവാസികളുടെയും ഏക ആശ്രയമാണ് ഈ കുടിവെള്ള പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.