Posted On
date_range Updated On
date_range ബലിതർപ്പണത്തിന് എത്തിയ ആൾക്ക് കുത്തേറ്റു; പ്രതി പിടിയിൽ
അടിമാലി: ബലിതർപ്പണത്തിനെത്തിയയാൾക്ക് കുത്തേറ്റു. മുനിയറയിലെ വ്യാപാരി വടശ്ശേരിയിൽ മുരളീധരൻ നായർക്കാണ് (60) കുത്തേറ്റത്. സംഭവത്തിൽ കൊമ്പൊടിഞ്ഞാൽ കുമ്പളംപുഴ സത്യനെ (57) വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാവിലെ 6.30ന് മുനിയറ ശിവക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. പ്രകോപനമില്ലാതെയായിരുന്നു ആക്രമണം. ഇയാൾ മുമ്പും ആളുകളെ ആക്രമിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു.
ഇവർ തമ്മിൽ ഇടപാടുകൾ ഒന്നുമില്ലാതിരുന്നുവെന്ന് പറയുന്നു. പരിക്കേറ്റയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.