അടിമാലിയിൽ കനത്ത മഴയിൽ വെള്ളം കയറിയപ്പോൾ
അടിമാലി: ഇടുക്കിയിൽ പലയിടത്തും ചൊവ്വാഴ്ച വൈകീട്ടോടെ മഴ കനത്തു. മിന്നലോടുകൂടിയ കനത്ത മഴയാണ് ജില്ലയിൽ പെയ്തത്. അടിമാലിയിൽ മഴയെത്തുടർന്ന് നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളംകയറി. രണ്ട് വീടുകൾ തകർന്നു. ചൊവ്വാഴ്ച അഞ്ചുമണിയോടെയാണ് മഴ ആരംഭിച്ചത്.
മുസ്ലിം പള്ളി, ലൈബ്രറി റോഡ്, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് വെള്ളംകയറിയത്. മുസ്ലിം പള്ളിക്ക് പിൻഭാഗത്ത് വാഴേക്കുന്നേൽ സുകു, പട്നയിൽ സലിം എന്നിവരുടെ വീടുകളിലും വെള്ളംകയറി. ഇവിടെ വാടകക്ക് താമസിച്ചുവന്നിരുന്ന അന്തർ സംസ്ഥാന തൊഴിലാളികളെ മാറ്റിപ്പാർപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചവരെ തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കിലും വൈകീട്ടോടെ ശക്തമായ മഴ പെയ്തിറങ്ങുകയായിരുന്നു. നേര്യമംഗലം വനമേഖലയിൽ കനത്ത മഴ വൈകിയും തുടരുകയാണ്. വാളറ, ചീയപ്പാറ മേഖലകളിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.