അടിമാലി: മലയോരമേഖലയില്‍ സ്ഥാനാര്‍ഥികളും വോട്ടര്‍മാരും ഒരുപോലെ നേരിടുന്ന പ്രശ്‌നമാണ് വന്യമൃഗ ശല്യം. വോട്ടുതേടി സ്ഥാനാര്‍ഥികളും സഹപ്രവര്‍ത്തകരും എത്തുമ്പോള്‍ കാട്ടാനയും കുരങ്ങുകളും കാട്ടുപന്നികളും നശിപ്പിച്ച കാര്‍ഷികവിളകള്‍ ചൂണ്ടിക്കാട്ടി കര്‍ഷകര്‍ കണ്ണീര്‍ പൊഴിക്കുമ്പോള്‍ ഇതിനെ എങ്ങനെ മറികടക്കാം എന്നാണ് ഇരുമുണി സ്ഥാനാര്‍ഥികളും തലപുകഞ്ഞ് ആലോചിക്കരുത്
മറയൂര്‍ പഞ്ചായത്തില്‍ കാട്ടാനയും കുരങ്ങും കാട്ടുപോത്തുമൊക്കെയാണെങ്കില്‍ മാങ്കുളം പഞ്ചായത്തില്‍ കാട്ടാനയും കാട്ടുപന്നിയുമാണ്വില്ലന്മാര്‍. അടിമാലി പഞ്ചായത്തില്‍ കാട്ടാനക്ക് പുറമെ കുരങ്ങുമാണ് പ്രശ്‌നം. ചിലയിടങ്ങളില്‍ കാട്ടുപന്നി ശല്യവും നേരിടുന്നുണ്ട്.
തെരഞ്ഞെടുപ്പില്‍ വോട്ടുതേടി ചെല്ലുന്നവരോട് പ്രശ്‌നം ഉന്നയിക്കുന്ന വോട്ടര്‍മാര്‍ തങ്ങള്‍ നേരിടുന്ന പ്രതിസന്ധി എല്ലാവരെയും ബോധ്യപ്പെടുത്തുന്നു. പ്രശ്‌നം പരിഹരിക്കാന്‍ സ്ഥാനാര്‍ഥികള്‍ക്കും ആഗ്രഹമുണ്ട്. എന്നാൽ, എങ്ങനെയെന്ന് മാത്രം നിശ്ചയമില്ല. വനമേഖലയോട് ചേര്‍ന്ന പഞ്ചായത്തുകളിലെല്ലാം ആന, കുരങ്ങ് വിഷയം രാഷ്ട്രീയ പാര്‍ട്ടികളെയെല്ലാം കുഴപ്പിക്കുന്നുണ്ട്. ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ അനുമതി നല്‍കിയതായി സര്‍ക്കാര്‍ പറയുമ്പോള്‍ എങ്ങനെയെന്നതും ചോദ്യചിഹ്നമാണ്. മാങ്കുളം പഞ്ചായത്തില്‍ കൃഷിയിടങ്ങളിലെല്ലാം വ്യാപകനാശമാണ് ഇവ വരുത്തുത്.
ഒരു കൃഷിയും ചെയ്യാനാകുന്നില്ല. ഇവയെ എങ്ങനെ നിയന്ത്രിക്കുമെന്ന് സര്‍ക്കാറുകള്‍ക്കുപോലും പറയാൻ കഴിയാതിരിക്കെ, തങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയുമൊണ് സ്ഥാനാര്‍ഥികൾ മറുചോദ്യം ഉയര്‍ത്തുത്. എന്നാൽ, മലയോരത്തിന്റെ കാര്‍ഷികമേഖലയെ പിന്നോട്ടടിക്കുന്ന വന്യമൃഗ ശല്യം തടയണമെന്ന കാര്യത്തിൽ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.