അടിമാലി: ഇതരസംസ്ഥാന തൊഴിലാളിയെ സ്വന്തം നാട്ടുകാരനായ സഹതൊഴിലാളി തൂമ്പ കൊണ്ട് വെട്ടി കൊലപ്പെടുത്തി കുഴിച്ചിട്ടു. രാജാക്കാട് പഴയവിടുതിയിലാണ് സംഭവം. ഛത്തിസ്ഗഢ് സ്വദേശി ഗദ്ദൂര്‍(45)ആണ് കൊല്ലപ്പെട്ടത്. പിതൃസഹോദര പുത്രനായ ദേവ് ചരണ്‍ (50) നെ രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രിയാണ് സംഭവം. മരിച്ച ഗദ്ദൂര്‍ പ്രതിയായ ദേവ് ചരണ്‍ എന്നിവരും ഝാർഖണ്ഡ് സ്വദേശികളായ രണ്ട് തൊഴിലാളികളും രാജാക്കാട് സ്വദേശിയായ പീറ്ററിന്‍റെ കൃഷിയിടത്തിലാണ് ജോലി ചെയ്യുന്നത്. ബുധനാഴ്ച ജോലി കഴിഞ്ഞ് വൈകിട്ട് മദ്യംവാങ്ങിയാണ് ഇവർ പഴയവിടുതിയിലെ താമസ സ്ഥലത്ത് എത്തിയത്.
മദ്യപിച്ചുകൊണ്ടിരുന്ന ഗദ്ദൂറൂം ദേവ് ചരണും പണത്തെ ചൊല്ലി തര്‍ക്കത്തിലേര്‍പ്പിട്ടിരുന്നു. തുടര്‍ന്ന് ഝാർഖണ്ഡ് സ്വദേശികള്‍ ഉറങ്ങിയ ശേഷം ദേവ് ചരണ്‍ ഗദ്ദൂറിന്‍റെ തലയില്‍ മണ്‍വെട്ടി കൊണ്ട് പലതവണ വെട്ടി. തലയില്‍ ഗുരുതരമായി പരിക്കേറ്റ ഗദ്ദൂര്‍ തല്‍ഷണം മരിച്ചു. തുടര്‍ന്ന് ദേവ് ചരണ്‍ രാത്രി തന്നെ മൃതദേഹം താമസ സ്ഥലത്തിന്‍റെ പിന്നില്‍ കുഴിയെടുത്ത് കുഴിച്ച് മൂടി.
കൊല്ലപ്പെട്ട ഗദ്ദൂര്‍, പൊലീസ് അറസ്റ്റ് ചെയ്ത ദേവ് ചരണ്‍
ഇവരോടൊപ്പം ഉണ്ടായിരുന്ന ഝാർഖണ്ഡ് സ്വദേശികളായ തൊഴിലാളികള്‍ വ്യാഴാഴ്ച രാവിലെ ഈ വിവരം തൊഴിലുടമയെ വീട്ടിലെത്തി അറിയിച്ചു. തൊഴിലുടമ രാജാക്കാട് പൊലീസില്‍ അറിയിച്ചു. രാജാക്കാട് സി.ഐ. എച്ച്.എല്‍.ഹണിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ധരും എത്തി. ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്‍റെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി. സംഭവ സ്ഥലത്ത് നിന്ന് ദേവ് ചരണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ഒപ്പമുണ്ടായിരുന്ന രണ്ട് പേരും പൊലീസ് നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.