Posted On
date_range Updated On
date_range മാങ്കുളത്ത് രാജവെമ്പാലയെ പിടികൂടി
അടിമാലി: മാങ്കുളം പാമ്പുങ്കയത്തുനിന്ന് രാജവെമ്പാലയെ പിടികൂടി. ഞായറാഴ്ച ഐപ്പാറ മത്തച്ചെൻറ പുരയിടത്തിലാണ് രാജവെമ്പാലയെ കണ്ടത്.
സംഭവംഅറിഞ്ഞ് ജനം തടിച്ചുകൂടി. റേഞ്ച് ഓഫിസര്‍ ഉദയസൂര്യെൻറ നേതൃത്വത്തിലെത്തിയ വനപാലകരും പൊലീസും ശ്രമിച്ചിട്ടും ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. കോതമംഗലത്തുനിന്ന് പാമ്പുപിടിത്തക്കാരന് ഷൈന്‍ എത്തി മൂന്ന് മണിയോടെയാണ് പാമ്പിനെ പിടികൂടിയത്.
12 അടിയിലേറെ നീളം വരുന്ന രാജവെമ്പാലക്ക് ആറ് കിലോയോളം തൂക്കമുണ്ട്. ഇതിനെ തിങ്കളാഴ്ച കാട്ടില്‍ തുറന്നുവിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.