പെരിയാറ്റിലൂടെ ഒഴുകിപ്പോകുന്ന കാട്ടാന
Posted On
date_range Updated On
date_range കനത്ത മഴയിൽ പെരിയാറ്റിലൂടെ കാട്ടാന ഒഴുകി
അടിമാലി: കാട്ടാനയെ പെരിയാറ്റിലൂടെ ഒഴുകിപ്പോകുന്നതായി കണ്ടെത്തി. വ്യാഴാഴ്ച വൈകീട്ട് 5.30ന് നേര്യമംഗലം പാലത്തിൽ നിന്നവരാണ് ആന ഒഴുക്കിൽ പെട്ടത് കണ്ടത്.
ഉടൻ വിവരം നേര്യമംഗലം റേഞ്ച് ഓഫിസറെ അറിയിച്ചു. റേഞ്ച് ഓഫിസർ അരുൺ കെ. നായരുടെ നേതൃത്വത്തിൽ വനപാലകരെത്തി തിരച്ചിൽ നടത്തിയെങ്കിലും പിന്നീട് കാണാതായി.
തട്ടേക്കാട് വഴി ഭൂതത്താൻ കെട്ടിലേക്ക് ഒഴുകി േപാകാനാണ് സാധ്യതയെന്ന് വനപാലകർ പറഞ്ഞു. ലോവർ പെരിയാർ വനമേഖലയിൽ െചരിഞ്ഞ ആനക്കുട്ടിയാകാം ഇതെന്ന് വനപാലകർ പറഞ്ഞു.
മേഖലയിലെ റിസർവ് വനമേഖലയിൽ അതിശക്തമായ മഴയും കാറ്റും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.