48 കോടിയുടെ പദ്ധതി പഞ്ചായത്ത്​ തടയുന്നതായി സംരംഭകർ

തൊടുപുഴ: വെള്ളിയാമാറ്റം പഞ്ചായത്തിൽ ഇളംദേശത്ത് 48 കോടി മുതൽമുടക്കിൽ 200 പേർക്ക് നേരിട്ടും ആയിരത്തോളം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുന്ന പദ്ധതി പഞ്ചായത്തി​ൻെറ വിമുഖതമൂലം ഫയലിൽ ഒതുങ്ങുന്നതായി പരാതി. വ്യവസായശാല സ്ഥാപിക്കാനാവശ്യമായ എല്ലാ രേഖകളും സമർപ്പിച്ച് മൂന്നുവർഷം കഴിഞ്ഞിട്ടും പഞ്ചായത്ത്​ ഇൻസ്​റ്റലേഷൻ പെർമിറ്റ് നൽകുന്നില്ലെന്ന്​ സംരംഭകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിറക് അടിസ്ഥാന വസ്തുവായി ഉപയോഗിക്കുന്ന പാർട്ടിക്കിൾ ബോർഡ് നിർമാണ യൂനിറ്റാണ്​ പദ്ധതി. പഞ്ചായത്തിലെ കഴിഞ്ഞ ഭരണസമിതി അംഗങ്ങളും സെക്രട്ടറി അടക്കം ഉദ്യോഗസ്ഥരും യൂനിറ്റ് സന്ദർശിച്ച്​ പ്രവർത്തനം വിലയിരുത്തിയിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡ്, ഫാക്ടറീസ് ആൻഡ് ബോയ്​ലേഴ്​സ്, ഫയർ ആൻഡ് സേഫ്റ്റി എന്നിവയുടെ നിരാക്ഷേപപത്രങ്ങൾ അടക്കം പഞ്ചായത്തിന് കൈമാറിയിട്ടും നടപടി എടുത്തിട്ടില്ല. ഫാക്ടറി മലിനീകരണം ഉണ്ടാക്കുമെന്ന്​ കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് വ്യാജപ്രചാരണം നടന്നിരുന്നു. വിഷയത്തിൽ കോടതിയെ സമീപിച്ചതായും സംരംഭകരും കോതമംഗലം സ്വദേശികളുമായ കെ.വി. പരീത്, പി.എം. അബൂബക്കർ, പ്രവാസി വ്യവസായി കെ.എം. യൂസുഫ് എന്നിവർ അറിയിച്ചു. പ്രളയത്തിൽ തകർന്ന പാലം പുനർനിർമിക്കണം -മനുഷ്യാവകാശ കമീഷൻ തൊടുപുഴ: പ്രളയത്തിൽ തകർന്ന പാലം പുനർനിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. വാത്തിക്കുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക് നിർദേശം നൽകിയത്. ഉപ്പുതോട് സ്വദേശി തോമസ് ഒ. ജോർജും കുടുംബവും ഉപയോഗിച്ചിരുന്ന പാലമാണ് 2018ലെ പ്രളയത്തിൽ തകർന്നത്. അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. തുടർന്നാണ് കമീഷനെ സമീപിച്ചത്​. പരാതിക്കാരന് വീട്ടിലേക്ക് പ്രവേശിക്കാൻ മറ്റുമാർഗമില്ലെന്ന് വാത്തിക്കുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമീഷന്​ നൽകിയ റിപ്പോർട്ടിൽ പറയുന്നു. 2021-22 വാർഷിക പദ്ധതിയിൽപെടുത്തി പാലം പുനർ നിർമിക്കാമെന്ന് പഞ്ചായത്ത് കമീഷനെ അറിയിച്ചു. പാലം നിർമാണം രണ്ട്​ മാസത്തിനകം പൂർത്തിയാക്കാൻ കമീഷൻ ഉത്തരവിട്ടു. ഇതി​ൻെറ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ആഗസ്​റ്റ്​ ആറിനകം കമീഷനെ അറിയിക്കണം. കേസ് ആഗസ്​റ്റ്​ 13ന് വീണ്ടും പരിഗണിക്കും. സഹകരണസംഘം ഉദ്ഘാടനം ഇന്ന്​ തൊടുപുഴ: താലൂക്ക് റൂറൽ മർച്ചൻറ്സ് വെൽഫെയർ സഹകരണസംഘം ഐ-768 ​ൻെറ പ്രവർത്ത​േനാദ്ഘാടനവും നിക്ഷേപ സമാഹരണവും വെള്ളിയാഴ്ച രാവിലെ എട്ടിന്​ ഇടവെട്ടിയിൽ ജലവിഭവമന്ത്രി റോഷി അഗസ്​റ്റ്യൻ നിർവഹിക്കും. സഹകരണസംഘം പ്രസിഡൻറ്​ ജയകൃഷ്ണൻ പുതിയേടത്ത് അധ്യക്ഷത വഹിക്കും. ജില്ല ജോയൻറ്​ രജിസ്​ട്രാർ വി.ജി. ദിനേശ് മുഖ്യപ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.