45 കഴിഞ്ഞവർക്ക്​ സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്​സിനുമായി തൊടുപുഴ നഗരസഭ

തൊടുപുഴ: നഗരസഭ പരിധിയില്‍ 60 വയസ്സിന് മുകളിലുള്ള എല്ലാവരുടെയും വാക്‌സിനേഷന്‍ അടിയന്തരമായി പൂര്‍ത്തിയാക്കുമെന്നും 45 വയസ്സിന്​ മുകളിലുള്ളവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിന്‍ സൗകര്യം ലഭ്യമാക്കുമെന്നും ചെയര്‍മാന്‍ സനീഷ് ജോർജ്​. 18നും 45നും ഇടയില്‍ പ്രായമുള്ള മുന്‍ഗണന വിഭാഗത്തില്‍പ്പെടുന്നവരില്‍ വാക്‌സിന്‍ എടുക്കാത്തവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും കോവിഡാനന്തര രോഗപരിചരണ പ്രവര്‍ത്തനങ്ങളും മഴക്കാല പൂര്‍വ ശുചീകരണ പുരോഗതിയും ചര്‍ച്ച ചെയ്യാൻ നഗരസഭ ഓഫിസില്‍ ചേര്‍ന്ന ഇൻറര്‍ സെക്ടറല്‍ യോഗത്തിലാണ്​ തീരുമാനം. നഗരപരിധിയിലെ പ്രവര്‍ത്തനങ്ങള്‍ ജില്ല ആശുപത്രി ആര്‍.എം.ഒ ഡോ. ജെ. പ്രീതി വിശദീകരിച്ചു. നഗരസഭയില്‍ ആദ്യമായി ചെള്ള്​പനി റിപ്പോര്‍ട്ട് ചെയ്തതായി ആര്‍.എം.ഒ അറിയിച്ച സാഹചര്യത്തില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടരും. ഫോഗിങ്​, കാടുവെട്ടി വൃത്തിയാക്കല്‍ ഉള്‍പ്പെടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് കർമപദ്ധതി തയാറാക്കി. ജലവിതരണ പൈപ്പുകളിലേക്ക്​ അഴുക്കുവെള്ളം കലര്‍ന്ന് കുടിവെള്ളം മലിനമാകുന്നത്​ ഒഴിവാക്കും. പി.ഡബ്ല്യു.ഡി റോഡുകളുടെ ഇരുവശങ്ങളിലുമുള്ള ഓടകള്‍ വൃത്തിയാക്കും. ഗതാഗതത്തിന് തടസ്സമായ മരശിഖരങ്ങള്‍ മുറിച്ചുമാറ്റും. ഉപേക്ഷിച്ച നിലയില്‍ കാണുന്ന ഒഴിഞ്ഞ ടാര്‍ വീപ്പകള്‍ റോഡരികിൽനിന്ന്​ നീക്കും. കോവിഡ് മുക്തരായവരില്‍ കണ്ടുവരുന്ന അസ്വസ്ഥതകള്‍ പരിഹരിക്കാൻ ആയുര്‍വേദ ആശുപത്രികളില്‍ പ്രത്യേക ചികിത്സ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ക്ക് എലിപ്പനി, ഡെങ്കിപ്പനി രോഗസാധ്യതകള്‍ ഉള്ളതിനാല്‍ പ്രതിരോധ മരുന്നുകള്‍ നല്‍കാനും തീരുമാനിച്ചു. ഇന്നത്തെ കുത്തിവെപ്പ്​ കേന്ദ്രങ്ങൾ തൊടുപുഴ: ജില്ലയിൽ ബുധനാഴ്​ച കോവിഡ്​ പ്രതിരോധ കുത്തിവെപ്പ്​ നടത്തുന്ന കേന്ദ്രങ്ങൾ ചുവടെ: കോവിഷീൽഡ്​ (45 വയസ്സിന്​ മുകളിൽ): മറയൂർ സി.എച്ച്​.സി, രാജാക്കാട്​ സി.എച്ച്​.സി, കുമളി എഫ്​.എച്ച്​.സി, ഉപ്പുതറ സി.എച്ച്​.സി, വണ്ടിപ്പെരിയാർ സി.എച്ച്​.സി, പീരുമേട്​ എസ്​.എം.എസ്​ ഹാൾ, ഉടു​മ്പൻചോല എഫ്​.എച്ച്​.സി. കോവിഷീൽഡ്​ (40-44): കൊയ്യാർ പി.എച്ച്​.സി, ഏലപ്പാറ പി.എച്ച്​.സി. കോവിഷീൽഡ്​ (45ന്​ താഴെ): ചെമ്പകപ്പാറ പി.എച്ച്​.സി, പുറപ്പുഴ സി.എച്ച്​.സി, വണ്ടൻമേട്​ എഫ്​.എച്ച്​.സി. കോവാക്​സിൻ (45ൽ താഴെ): മർച്ചൻറ്​ ​ട്രസ്​റ്റ്​ ഹാൾ തൊടുപുഴ, കാഞ്ചിയാർ എഫ്​.എച്ച്​.സി, കെ.പി. കോളനി എഫ്​.എച്ച്​.സി. വൈദ്യുതി മുടങ്ങും തൊടുപുഴ: ലൈനിൽ ടച്ച്​ വെട്ടൽ നടക്കുന്നതിനാൽ ഇടവെട്ടി, കുമ്പംകല്ല്​, കാരിക്കോട്​, കോട്ടപ്പാലം, കീരികോട്​, അട്ടക്കളം എന്നീ ട്രാൻസ്​ഫോർമറുകളുടെ പരിധിയിൽ ബുധനാഴ്​ച രാവിലെ എട്ട്​ മുതൽ വൈകീട്ട്​ അഞ്ച്​ വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ബിരിയാണി ചലഞ്ച്​ കുമാരമംഗലം: സി.പി.എം-ഡി.വൈ.എഫ്.ഐ പൈങ്കുളം ബ്രാഞ്ച് നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് ആരംഭിച്ചു. ഇതിൽനിന്ന്​ ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ച്​ ഫണ്ടിലേക്ക് നൽകും. സി.പി.എം സംസഥാന കമ്മിറ്റി അംഗം കെ.പി. മേരി ഉദ്​ഘാടനം ചെയ്​തു. ഏരിയ കമ്മിറ്റി അംഗം എം.എം. മാത്യു, കുമാരമംഗലം ലോക്കൽ സെക്രട്ടറി ഓ.വി. ബിജു, പഞ്ചായത്ത്‌ അംഗം സുമേഷ് പറച്ചിൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.