തൊടുപുഴ: ജില്ലയില്‍ ഞായറാഴ്ച 407പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 10.89 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 500പേർ രോഗമുക്തി നേടി. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത നാല് കേസുകൾ സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 16, ആലക്കോട് അഞ്ച്, അറക്കുളം 11, അയ്യപ്പൻകോവിൽ മൂന്ന്, ബൈസൺവാലി 11, ചക്കുപള്ളം 10, ചിന്നക്കനാൽ എട്ട്, ദേവികുളം എട്ട്, ഇടവെട്ടി 10, ഏലപ്പാറ അഞ്ച്, ഇരട്ടയാർ രണ്ട്, കഞ്ഞിക്കുഴി മൂന്ന്, കാഞ്ചിയാർ 19, കാന്തല്ലൂർ 33, കരിമണ്ണൂർ ആറ്, കരിങ്കുന്നം ഒന്ന്, കരുണാപുരം ഏഴ്, കട്ടപ്പന 10, കോടിക്കുളം നാല്, കൊന്നത്തടി രണ്ട്, കുടയത്തൂർ നാല്, കുമാരമംഗലം നാല്, കുമളി 44, മണക്കാട് മൂന്ന്, മൂന്നാർ നാല്, മുട്ടം മൂന്ന്, നെടുങ്കണ്ടം 11, പള്ളിവാസൽ നാല്, പാമ്പാടുംപാറ മൂന്ന്, പീരുമേട് എട്ട്, പെരുവന്താനം മൂന്ന്, പുറപ്പുഴ ഒന്ന്, രാജാക്കാട് ഒന്ന്, ശാന്തൻപാറ അഞ്ച്, തൊടുപുഴ 39, ഉടുമ്പൻചോല ഏഴ്, ഉടുമ്പന്നൂർ 17, ഉപ്പുതറ ഏഴ്, വണ്ടന്മേട് അഞ്ച്, വണ്ടിപ്പെരിയാർ 14, വണ്ണപ്പുറം ഏഴ്, വാത്തിക്കുടി ഒന്ന്, വട്ടവട എട്ട്, വാഴത്തോപ്പ് അഞ്ച്, വെള്ളത്തൂവൽ ഒമ്പത്, വെള്ളിയാമറ്റം 16. ------------ പൊലീസ് സ്‌റ്റേഷൻ ശുചീകരിച്ച് വൈറ്റ്ഗാർഡ് തൊടുപുഴ: യൂത്ത് ലീഗ് വൈറ്റ്ഗാർഡ് അംഗങ്ങൾ തൊടുപുഴ പൊലീസ് സ്‌റ്റേഷനും വാഹനങ്ങളും അണുനശീകരണം നടത്തി. വൈറ്റ്ഗാർഡ് ജില്ല കോഓഡിനേറ്റർ പി.എം. നിസാമുദ്ദീൻ, യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി പി.എച്ച്. സുധീർ, സീനിയർ വൈസ് പ്രസിഡൻറ് ഇ.എ.എം. അമീൻ, മണ്ഡലം പ്രസിഡൻറ് നിസാർ പഴേരി, ജനറൽ സെക്രട്ടറി കെ.എം. നിഷാദ്, നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം.എ. കരീം, റിയാസ് പടിപ്പുരയ്ക്കൽ, എം.എ. സബീർ, ഷാമൽ അസീസ്, ഷാഹുൽ കപ്രാട്ടിൽ, പി.എ നജീബ്, അൻസിൽ ദിലീപ്, ഫസലുൽ ഹഖ്, സക്കീർ ഇളമാക്കൽ എന്നിവർ പെങ്കടുത്തു. ------ TDL youthleague യൂത്ത് ലീഗ് വൈറ്റ്ഗാർഡ് അംഗങ്ങൾ തൊടുപുഴ പൊലീസ് സ്‌റ്റേഷൻ ശുചീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.