311 പേര്‍ക്ക് കോവിഡ്

തൊടുപുഴ: ജില്ലയില്‍ 311പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 8.22 ആണ് ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്. 422പേർ രോഗമുക്തി നേടി. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 13 കേസുകൾ സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 25, ആലക്കോട് ഒന്ന്​, അറക്കുളം ഒന്ന്​, അയ്യപ്പൻകോവിൽ ഒന്ന്​, ചക്കുപള്ളം 34, ചിന്നക്കനാൽ ആറ്​, ദേവികുളം 10, ഇടവെട്ടി 12, ഏലപ്പാറ അഞ്ച്​, ഇരട്ടയാർ ഒന്ന്​, കഞ്ഞിക്കുഴി ഒന്ന്​, കാമാക്ഷി ഒന്ന്​, കാഞ്ചിയാർ ഒന്ന്​, കാന്തല്ലൂർ ഒമ്പത്​, കരിങ്കുന്നം രണ്ട്​, കട്ടപ്പന 13, കോടിക്കുളം രണ്ട്​, കൊക്കയാർ 10, കൊന്നത്തടി രണ്ട്​, കുമളി 12, മണക്കാട് ഏഴ്​, മാങ്കുളം നാല്​, മറയൂർ നാല്​, മരിയാപുരം മൂന്ന്​, മൂന്നാർ 10, നെടുങ്കണ്ടം രണ്ട്​, പള്ളിവാസൽ മൂന്ന്​, പാമ്പാടുംപാറ മൂന്ന്​, പീരുമേട് 13, പെരുവന്താനം ഒന്ന്​, പുറപ്പുഴ ഒന്ന്​, രാജാക്കാട് നാല്​, രാജകുമാരി എട്ട്​, ശാന്തൻപാറ നാല്​, സേനാപതി 10, തൊടുപുഴ 20, ഉടുമ്പൻചോല 23, ഉടുമ്പന്നൂർ ഒന്ന്​, വണ്ടന്മേട് 10, വണ്ടിപ്പെരിയാർ മൂന്ന്​, വണ്ണപ്പുറം നാല്​, വാത്തിക്കുടി ഏഴ്​, വട്ടവട ഒന്ന്​, വാഴത്തോപ്പ് 15, വെള്ളിയാമറ്റം ഒന്ന്​. ---------------- കുമ്മംകല്ല് പാലം: നിവേദനം നല്‍കി തൊടുപുഴ: കാരിക്കോട്-വെള്ളിയാമറ്റം റോഡിലെ അപകടാവസ്ഥയിലായ കുമ്മംകല്ല് പാലം പുനര്‍നിര്‍മിക്കണമെന്ന്​ ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് തൊടുപുഴ മുനിസിപ്പല്‍ കമ്മിറ്റി പി.ജെ. ജോസഫ് എം.എൽ.എക്ക് നിവേദനം നല്‍കി. 60വര്‍ഷം പഴക്കമുള്ള പാലം ബലഹീനമായ അവസ്ഥയിലാണ്​. പൊതുമരാമത്ത് വകുപ്പിന് കീഴിലെ കാരിക്കോട്-കുന്നം റോഡിലെ രണ്ടുപാലത്തെ പാലവും കാലപ്പഴക്കം ചെന്നതാണ്. ഈ പാലവും പുനര്‍നിര്‍മിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. മുസ്​ലിംലീഗ് മുനിസിപ്പല്‍ പ്രസിഡൻറും നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാനുമായ എം.എ. കരിം, ജന. സെക്രട്ടറി അഡ്വ. സി.കെ ജാഫർ, കൗണ്‍സിലര്‍മാരായ സഫിയ ജബ്ബാര്‍, ഷഹന ജാഫര്‍, റസിയ കാസിം, സാബിറ ജലീല്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്. ---- ചിത്രം: TDL IUML അപകടാവസ്ഥയിലായ കുമ്മംകല്ല് പാലം പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് മുസ്​ലിംലീഗ് തൊടുപുഴ മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികൾ പി.ജെ. ജോസഫ് എം.എൽ.എക്ക് നിവേദനം നല്‍കുന്നു TDL IUML -------------- ​േഡാക്​ടർമാർ പ്രതിഷേധിച്ചു തൊടുപുഴ: ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കുമെതിരായ അക്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ട്​ ഇന്ത്യൻ മെഡിക്കൽ അസോസിയേഷ​ൻെറ ആഹ്വാനപ്രകാരം രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധത്തി​ൻെറ ഭാഗമായി തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ പ്രതിഷേധദിനം ആചരിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. ടോമി മാത്യു ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ തമ്പി എരുമേലിക്കര സംസാരിച്ചു. ------ TDL doctors തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ നടന്ന പ്രതിഷേധ ദിനാചരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.