10 മാസം; ജില്ലയിൽ റോഡിൽ പൊലിഞ്ഞത് 107 ജീവൻ
തൊടുപുഴ: കഴിഞ്ഞ പത്ത് മാസത്തിനിടെ ജില്ലയിലുണ്ടായ വിവിധ റോഡപകടങ്ങളിലായി നിരത്തുകളില്‍ പൊലിഞ്ഞത് 107 ജീവനുകള്‍. ചെറുതും വലുതുമായ 1014 റോഡപകടങ്ങളാണ് ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 103 അപകടങ്ങളിലായാണ് 107 പേര്‍ക്ക് ജീവന് നഷ്ടമായത്. ആകെ 1466 പേര്‍ക്കു പരിക്കേറ്റു. ഇതില്‍ 559 പേര്‍ക്കു ഗുരുതരമായ പരിക്കുകളുണ്ട്. 1067 പേര് അപകടങ്ങളില്‍നിന്ന് തലനാരിഴക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
മോട്ടോര്‍ വാഹനവകുപ്പും പൊലീസും പരിശോധനകളും ബോധവത്കരണവും ശക്തമാക്കുമ്പോഴും ജില്ലയില്‍ അപകട മരണനിരക്ക് ഉയര്‍ന്നുനില്‍ക്കുകയാണ്. അപകടത്തില്‍പ്പെടുന്നതില്‍ ഏറെയും ഇരുചക്ര വാഹനങ്ങളാണ്. ഒട്ടേറെ യുവാക്കളുടെ ജീവന് ബൈക്കപകടങ്ങളില്‍ പൊലിഞ്ഞു. അമിതവേഗവും അശ്രദ്ധയും നിയമലംഘനങ്ങളുമാണ് അപകടങ്ങള്‍ക്കു പ്രധാന കാരണം.
തെറ്റായ ദിശയിലൂടെയുള്ള ഓവര്‍ടേക്കിംഗ്, ട്രാഫിക് സിഗ്നലുകളുടെ അവഗണന എന്നിവയും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന കാരണങ്ങളാണ്. വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുകയും അതനുസരിച്ച് റോഡുകളുടെ ശേഷിയും സുരക്ഷാ നിലവാരവും മെച്ചപ്പെടുത്താത്തതും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാണ്. ഹൈറേഞ്ചിലെ പല റോഡുകള്‍ക്കും ആവശ്യമായ വീതിയോ വശങ്ങളില് സംരക്ഷണ ഭിത്തിയോ ഇല്ല. മുന്നറിയിപ്പ് ബോര്‍ഡുകളുടെ അഭാവവും പല റോഡുകളിലുമുണ്ട്.
അടുത്ത നാളില്‍ വാഹനാപകടങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായ സാഹചര്യത്തിൽ പൊലീസും മോട്ടോര്‍ വാഹനവകുപ്പും നിരത്തുകളില്‍ പരിശോധന ശക്തമാക്കി. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് വ്യാപക പരിശോധന നടന്നുവരുന്നുണ്ട്. കൂടാതെ നെടുമ്പാശേരിയിലും ചേരാനല്ലൂരിലും ഉണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും മറ്റും വാഹനങ്ങള്‍ ഓടിക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
കുട്ടി ഡ്രൈവര്‍മാരുടെ വാഹനമോടിക്കല്‍ തൊടുപുഴ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വ്യാപകമാണ്. 2018 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വൻ വർധനയാണ് അപകടങ്ങളുടെയും മരണങ്ങളുടെയും കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. 86 പേരാണ് അന്ന് മരിച്ചത്. 2018ൽ 1,181 അപകടങ്ങളാണ് ഉണ്ടായതെങ്കിൽ 2026 ഒക്ടോബർ വരെ മാത്രം 1067 അപകടങ്ങൾ ജില്ലയിലുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.