പേമാരി: ഇടുക്കി താലൂക്കിൽ 59 വീട്​ തകർന്നു

കട്ടപ്പന: പേമാരിയില്‍ ഇടുക്കി എട്ടാം മൈല്‍, കരിമ്പന്‍സിറ്റി, കാല്‍വരിമൗണ്ട്, ഇരട്ടയാർ മേഖലകളില്‍ വ്യാപകനാശം. 59 വീടുകൾക്ക്​ പൂർണമായോ ഭാഗികമായോ നാശം സംഭവിച്ചു. ഇടുക്കി എട്ടാംമൈല്‍ കൂമ്പുക്കല്‍ കെ.സി. ജോര്‍ജി​ൻെറ വീട് പൂര്‍ണമായി തകര്‍ന്നു. ഇവിടെ വാടകക്ക്​ താമസിച്ചിരുന്ന 10ാം മൈല്‍ പ്ലാപ്പള്ളില്‍ ജിന്‍സനും കുടുംബവും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇവരെ മറ്റൊരു വീട്ടിലേക്ക് മാറ്റി. മരം വീണ് കരിമ്പന്‍സിറ്റി പാലംചേരിയില്‍ ഓമനയുടെ വീട് തകര്‍ന്നു. ഇവരെ മറ്റൊരു വീട്ടിലേക്ക് മാറ്റി. ഒമ്പതാംമൈല്‍ പുഴമംഗലം കുഞ്ഞുമോ​ൻെറ വീടും തകര്‍ന്നു. കരിമ്പന്‍സിറ്റി പാലത്താനം സജിയുടെ വീടി​ൻെറ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ നിലംപൊത്തി. വയലുങ്കല്‍ ശാന്തമ്മയുടെ വീടി​ൻെറ ഒരുഭാഗം തകര്‍ന്നു. കാമാക്ഷി ഗ്രാമപഞ്ചായത്ത്​ അംഗം ചെറിയാന്‍ കട്ടക്കയത്തി​ൻെറ സ്​റ്റോര്‍ മുറിയുടെ മേല്‍ക്കൂരയും നിലംപൊത്തി. കരിമ്പനക്കല്‍ ജോമോന്‍, കറുകത്തറ ബെന്നി എന്നിവരുടെ വീടുകള്‍ക്കും കേടുപാട് സംഭവിച്ചു. പഞ്ചായത്ത് അംഗം ചെറിയാന്‍ കട്ടക്കയത്തി​ൻെറ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ഇരട്ടയാർ ഗ്രാമപഞ്ചായത്തി​ൻെറ വിവിധ മേഖലകളിൽ വ്യാപക കൃഷിനാശം സംഭവിച്ചു. ഏലം, കാപ്പി, കുരുമുളക്, കപ്പ, വാഴ വിളകളാണ് നശിച്ചത്. കൊച്ചുകാമാക്ഷി, ചെമ്പെകപ്പാറ മേഖലകളിലാണ് കൂടുതലായും കൃഷിനാശം ഉണ്ടായത്. കൊച്ചുകാമാക്ഷി തമ്പാൻ സിറ്റിക്ക് സമീപം നാശനഷ്​ടം ഉണ്ടായ വീട്ടിലുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.