കോവിഡ് അനുബന്ധ സേവനം; തൊടുപുഴ നഗരസഭയില്‍ 350ഓളം പേര്‍ റിപ്പോര്‍ട്ട് ചെയ്തു

തൊടുപുഴ: ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ജോലിക്ക് ഹാജരാകാനാവാത്ത ജീവനക്കാരെയും അധ്യാപകരെയും കോവിഡ് അനുബന്ധ സേവനങ്ങള്‍ക്ക്​ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ വിന്യസിക്കാന്‍ നിര്‍ദേശിച്ചുള്ള സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഇടുക്കി, എറണാകുളം ജില്ല കലക്ടര്‍മാരുടെ ഉത്തരവി​ൻെറ അടിസ്ഥാനത്തില്‍ തൊടുപുഴ നഗരസഭയില്‍ 350ഓളം പേര്‍ റിപ്പോര്‍ട്ട് ചെയ്തു. നഗരസഭാ പരിധിയില്‍ താമസക്കാരായ ഇത്രയും സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരു​െടയും സേവനം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ല​ഭിച്ചിട്ടുള്ളതിനാല്‍ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ അധ്യക്ഷതയില്‍ രൂപവത്​കരിച്ച വാര്‍ഡുതല മോണിറ്ററിങ്​ സമിതികളു​െടയും റാപിഡ് റെസ്‌പോണ്‍സ് ടീമി​ൻെറയും പ്രവര്‍ത്തനങ്ങള്‍ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കാന്‍ സാധിക്കുമെന്ന് ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അറിയിച്ചു. ഇവരുടെ സേവനം വാര്‍ഡുകളില്‍ വിന്യസിക്കുന്നതോടെ ബോധവത്​കരണ പ്രവര്‍ത്തനങ്ങള്‍, ക്വാറ​ൻറീ​ൻ ഉറപ്പുവരുത്തല്‍, മരുന്ന്, മറ്റ് അവശ്യവസ്തുക്കളുടെ വിതരണം, കോവിഡ് സംബന്ധിച്ച വിവരശേഖരണം തുടങ്ങിയവ ഊർജിതമാക്കാന്‍ സാധിക്കും. കൂടാതെ, നഗരസഭ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക്, കണ്‍ട്രോള്‍ റൂം, ജനകീയ ഹോട്ടല്‍, ജില്ല ആശുപത്രി, സി.എസ്.എൽ.ഡി.സി.സികള്‍, ഡൊമിസിലറി കെയര്‍ സൻെററുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ വകുപ്പുമായി ചേര്‍ന്നുള്ള വാക്‌സിനേഷന്‍, വാക്‌സിന്‍ രജിസ്‌ട്രേഷന്‍, കോവിഡ് ടെസ്​റ്റിങ്​ എന്നീ സേവനങ്ങള്‍ക്കും ആവശ്യമായി വരുന്ന ഘട്ടത്തില്‍ ജീവനക്കാരെ നിയോഗിക്കാന്‍ സാധിക്കും. അവശ്യ സര്‍വിസില്‍ ഉള്‍പ്പെടാത്ത വിവിധ വകുപ്പുകളിലെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍ എന്നിവരാണ് തൊടുപുഴ നഗരസഭാ പരിധിയിൽ സ്ഥിരതാമസമാക്കിയതിനാല്‍ നഗരസഭ സെക്രട്ടറി മുമ്പാകെ നേരിട്ട് ഹാജരായി ചുമതല ഏറ്റെടുത്തത്​. കോവിഡ് ബാധിതർക്ക് സാന്ത്വനമായി സമൂഹ അടുക്കള തൊടുപുഴ: കോവിഡ് ബാധിതർക്കും ക്വാറൻറീനിൽ ഇരിക്കുന്നവർക്കും സൗജന്യ ഭക്ഷണം കൊടുക്കുന്നതിന്​ എ.ഐ.വൈ.എഫി​ൻെറ നേതൃത്വത്തിൽ കുമാരമംഗലത്ത് സമൂ​ഹ അടുക്കള തുടങ്ങി. പഞ്ചായത്ത് ഭരണസമിതി സമൂഹ അടുക്കള ആരംഭിക്കാത്ത സാഹചര്യത്തിലാണ് എ.ഐ.വൈ.എഫ് സ്വന്തം നിലയിൽ ഈ ഉത്തരവാദിത്തം ഏറ്റെടുത്തത്. എ.ഐ.വൈ.എഫ് സംസ്ഥാന സമിതി അംഗം വി.ആർ. പ്രമോദ് സമൂഹ അടുക്കള കുമാരമംഗലത്ത് ഉദ്​ഘാടനം ചെയ്തു. സി.പി.ഐ കുമാരമംഗലം ലോക്കൽ സെക്രട്ടറി പി.എസ്. സുരേഷ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇതോടൊപ്പം കോവിഡ് ബാധിതർക്ക് പരിശോധനക്ക്​ ആവശ്യമായ വാഹനസൗകര്യവും എ.ഐ.വൈ.എഫ് ഏർപ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.