കട്ടപ്പന: ഭിന്നശേഷിക്കാരുടെ ക്ഷേമ സംഘടനയായ ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൻസ് വെൽഫെയർ ഫെഡറേഷൻ (ഡി.എ.ഡബ്ല്യു.എഫ്) ജില്ല സമ്മേളനം 26ന് നെടുങ്കണ്ടത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നെടുങ്കണ്ടം കോഓപറേറ്റിവ് കോളജ് ഹാളിൽ രാവിലെ 9.30ന് ജില്ല പ്രസിഡന്‍റ് മനോജ് ഭാസ്കരൻ പതാക ഉയർത്തും. പ്രതിനിധി സമ്മേളനം ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.എസ്. രാജൻ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ സി.വി.എൻ. മോഹനൻ മുഖ്യപ്രഭാഷണം നടത്തും. ജില്ല സെക്രട്ടറി ടി.എസ്. ചാക്കോ റിപ്പോർട്ട് അവതരിപ്പിക്കും. വാർത്തസമ്മേളനത്തിൽ ടി.എസ്. ചാക്കോ, ശിവൻകുട്ടി, സിബി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.