അതത് പട്ടയം ഓഫിസുകളില്‍ നിന്നും താലൂക്ക് ഓഫിസുകളില്‍ നിന്നും പട്ടയം വാങ്ങാം തൊടുപുഴ: സംസ്ഥാന സര്‍ക്കാറിൻെറ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടത്തുന്ന പട്ടയമേളയിൽ 2423 കുടുംബങ്ങൾ സ്വന്തം ഭൂമിയുടെ അവകാശികളാകും. ഇടുക്കി ജില്ലതല ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. ഇടുക്കി താലൂക്ക്, തൊടുപുഴ താലൂക്ക്, കട്ടപ്പന എല്‍.എ ഓഫിസ്, മുരിക്കാശ്ശേരി എൽ.എ ഓഫിസ് എന്നിവിടങ്ങളിലും പട്ടയവിതരണ മേള നടക്കും. 1964ലെ ഭൂമി പതിവുചട്ടങ്ങള്‍ 1813, 1993ലെ പ്രത്യേക ഭൂമി പതിവു ചട്ടങ്ങള്‍ 393, എൽ.ടി ക്രയസര്‍ട്ടിഫിക്കറ്റ് 25, മുനിസിപ്പല്‍ ചട്ടങ്ങള്‍ മൂന്ന്, വനാവകാശ രേഖ 158, ഹൈറേഞ്ച് കോളനൈസേഷന്‍ സ്കീം 31 എന്നീ വിവിധ ഭൂമി പതിവു ചട്ടങ്ങള്‍ പ്രകാരമാണ് വിതരണം ചെയ്യുന്നത്. ഇടുക്കി താലൂക്കിനു കീഴില്‍ ഇടുക്കി താലൂക്ക്, കട്ടപ്പന എല്‍.എ ഓഫിസ്, ഇടുക്കി എൽ.എ ഓഫിസ്, മുരിക്കാശ്ശേരി എൽ.എ വനാവകാശ രേഖ(കലക്ടറേറ്റ്)- 1748, ഉടുമ്പന്‍ചോല താലൂക്കിനു കീഴില്‍ നെടുങ്കണ്ടം എൽ.എ ഓഫിസ്, രാജകുമാരി എൽ.എ ഓഫിസ്, സബ് കലക്ടര്‍ -157, പീരുമേട് എൽ.എ ഓഫിസ് 33, ദേവികുളം താലൂക്ക് ഓഫിസ് 230, തൊടുപുഴ താലൂക്ക് ഓഫിസ് 255 എന്നിങ്ങനെയാണ് താലൂക്കുകളില്‍ വിതരണം ചെയ്യുന്ന പട്ടയങ്ങള്‍. കുയിലിമല ജില്ല കലകടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് രാവിലെ 11.30ന് മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും. ഡീന്‍ കുര്യാക്കോസ് എം.പി അധ്യക്ഷതവഹിക്കും. താലൂക്ക് തലത്തില്‍ എം.എൽ.എമാര്‍ ഉദ്ഘാടനം ചെയ്യും. ഓരോ താലൂക്കിലും പത്തുപേരെ വീതം ഉള്‍ക്കൊള്ളിച്ചാണ് പരിപാടി നടത്തുന്നത്. ബാക്കിയുള്ളവര്‍ക്ക് അതത് പട്ടയം ഓഫിസുകളില്‍ നിന്നും താലൂക്ക് ഓഫിസുകളില്‍ നിന്നും പട്ടയം വാങ്ങാം. ----------- 501പേര്‍ക്ക് കോവിഡ്; ടി.പി.ആർ 15.77 ശതമാനം തൊടുപുഴ: ജില്ലയില്‍ തിങ്കളാഴ്ച 501പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 15.77 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക് (ടി.പി.ആർ). 1157 പേർ രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത എട്ട് കേസുകൾ സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 39, ആലക്കോട് നാല്, അറക്കുളം ഒന്ന്, അയ്യപ്പൻകോവിൽ ഒമ്പത്, ബൈസൺവാലി ഏഴ്, ചക്കുപള്ളം ഏഴ്, ദേവികുളം ആറ്, ഇടവെട്ടി 10, ഏലപ്പാറ മൂന്ന്, ഇരട്ടയാർ അഞ്ച്, കഞ്ഞിക്കുഴി 10, കാമാക്ഷി രണ്ട്, കാഞ്ചിയാർ ഏഴ്, കരിമണ്ണൂർ ഏഴ്, കരിങ്കുന്നം 10, കരുണാപുരം 17, കട്ടപ്പന 44, കോടിക്കുളം അഞ്ച്, കൊക്കയാർ ഒന്ന്, കൊന്നത്തടി നാല്, കുടയത്തൂർ ഏഴ്, കുമാരമംഗലം 15, കുമളി 37, മണക്കാട് ആറ്, മാങ്കുളം മൂന്ന്, മറയൂർ ഒമ്പത്, മരിയാപുരം രണ്ട്, മൂന്നാർ നാല്, മുട്ടം ഒന്ന്, നെടുങ്കണ്ടം 17, പള്ളിവാസൽ ഏഴ്, പാമ്പാടുംപാറ 13, പീരുമേട് നാല്, പെരുവന്താനം നാല്, പുറപ്പുഴ ഏഴ്, രാജാക്കാട് ഏഴ്, സേനാപതി രണ്ട്, തൊടുപുഴ 45, ഉടുമ്പൻചോല മൂന്ന്, ഉടുമ്പന്നൂർ 32, ഉപ്പുതറ എട്ട്, വണ്ടന്മേട് 12, വണ്ടിപ്പെരിയാർ എട്ട്, വണ്ണപ്പുറം 12, വാത്തിക്കുടി ഒമ്പത്, വാഴത്തോപ്പ് 12, വെള്ളത്തൂവൽ 10, വെള്ളിയാമറ്റം ഏഴ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.