റോഡരികില്‍ പ്ലാസ്​റ്റിക്​ കത്തിച്ച വ്യാപാരിക്ക്​ 10,000 രൂപ പിഴ നോട്ടീസ്

ഇടുക്കി: റോഡരികില്‍ പ്ലാസ്​റ്റിക്​ നിക്ഷേപിക്കുകയും കത്തിക്കുകയും ചെയ്ത വ്യാപാരിയിൽനിന്ന്​ 10,000 രൂപ പിഴയീടാക്കുന്നതിന് ഗ്രാമപഞ്ചായത്ത് നോട്ടീസ് നല്‍കി. കാമാക്ഷി ഗ്രാമപഞ്ചായത്ത്​ രണ്ടാംവാര്‍ഡായ നീലിവയലിലെ വ്യാപാരിക്കാണ് ഗ്രാമപഞ്ചായത്ത് നോട്ടീസ് നല്‍കിയത്. ജനവാസമേഖലയിലെ റോഡരികില്‍ തുടര്‍ച്ചയായി പ്ലാസ്​റ്റിക്​ കത്തിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് പഞ്ചായത്ത്​ അധികൃതര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി നോട്ടീസ് നല്‍കിയത്. മാലിന്യ അവശിഷ്​ടങ്ങളില്‍നിന്ന്​ ലഭിച്ച ബില്ലും മറ്റു തെളിവുകളും വെച്ചാണ് ആളെ കണ്ടെത്തിയത്. സമീപവാസികളും ഇദ്ദേഹം കത്തിക്കുന്നതായി വെളിപ്പെടുത്തി. സമീപത്തെ മറ്റൊരു കടയുടമക്കും ഗ്രാമപഞ്ചായത്ത് താക്കീത് നോട്ടീസ് നല്‍കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.