നെടുങ്കണ്ടം: കൂട്ടാറിലെത്തുന്നവർക്ക് മലമൂത്ര വിസര്‍ജനം നടത്താൻ തോന്നിയാൽ കുടുങ്ങിയതുതന്നെ. കരുണാപുരം പഞ്ചായത്തിലെ ആസ്ഥാനത്താണ് ടൗണിലെത്തുന്നവര്‍ക്ക് മലമൂത്ര വിസര്‍ജനത്തിന് സൗകര്യമില്ലാത്തത്. 2011-12 വര്‍ഷത്തില്‍ സമ്പൂര്‍ണ ശുചിത്വയജ്ഞത്തിന്‍റെ ഭാഗമായി പഞ്ചായത്ത് ഓഫിസിന് എതിര്‍വശത്ത് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് രണ്ടുലക്ഷം രൂപ മുടക്കി കൂട്ടാര്‍ ടൗണ്‍ ടോയ്ലറ്റ് പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും നിലവില്‍ പ്രവര്‍ത്തനരഹിതമാണ്. മൂന്ന് മുറികളില്‍ പ്രവര്‍ത്തനം ആരംഭിച്ച ടോയ്ലറ്റിന്റെ രണ്ട് മുറികള്‍ പൂട്ടിയിട്ടിരിക്കുകയാണ്. ഒരുമുറി തുറന്നിട്ടിട്ടുണ്ടെങ്കിലും വെള്ളമില്ല. പലരും വെള്ളമില്ലാതെ കാര്യം സാധിച്ചതുമൂലം അസഹനീയ ദുര്‍ഗന്ധമാണ്. ശുചിമുറിയിലേക്ക് പ്രവേശിക്കണമെങ്കില്‍ ചുറ്റുമുള്ള കാട് വെട്ടിത്തെളിക്കണം. പഞ്ചായത്ത് ഓഫിസ് കൃഷിഭവന്‍, ബാങ്ക് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും ദിനേന ആയിരത്തോളമാളുകള്‍ വന്നുപോകുന്ന പട്ടണത്തിലാണ് ഈ ദുരവസ്ഥ. പഞ്ചായത്ത് ബാങ്കിനുവേണ്ടി പുതിയ കെട്ടിടം പണിയുന്നുണ്ടെന്നും അതിനോടനുബന്ധിച്ച് പൊതുശൗചാലയം പണിയുമെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. അതുവരെ മലമൂത്ര വിസര്‍ജനം നടത്തേണ്ടേ എന്നാണ് ടൗണിലെ വ്യാപാരികളും ഓട്ടോ ഡ്രൈവര്‍മാരും മറ്റും ചോദിക്കുന്നത്. നിലവിലെ ടൗണ്‍ ടോയ്ലറ്റ് പരിസരവും വൃത്തിയാക്കി വെള്ള സൗകര്യം ഒരുക്കി പ്രവര്‍ത്തനസജ്ജമാക്കി തുറന്നുകൊടുക്കണമെന്നാണ് ആവശ്യം. idl ndkm കൂട്ടാറിലെ ഉപയോഗ യോഗ്യമല്ലാത്ത ടൗണ്‍ ടോയ്ലറ്റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.