ഇത് റോഡാണോ?

അടിമാലി: കല്ലാര്‍-കൂമ്പന്‍പാറ ബൈപാസ് റോഡില്‍ എട്ടേക്കര്‍ മുതല്‍ പഴയരിപ്പടിവരെ ഭാഗത്ത് റോഡ് തകര്‍ന്ന് യാത്രാദുരിതം. അറ്റകുറ്റപ്പണിയുടെ അഭാവമാണ്​ റോഡിന്‍റെ തകർച്ചക്ക്​ കാരണം. ടാറിങ്​ നടക്കാതെ റോഡിലെ കല്ലുകള്‍ ഇളകിയതിനാൽ ഇതുവഴിയുള്ള യാത്ര അത്യന്തം ക്ലേശകരമാണ്. ഒരുകിലോമീറ്ററോളം ഭാഗത്തെ റോഡാണ് നിര്‍മാണം കാത്തുകിടക്കുന്നത്. ഇരുചക്രവാഹന യാത്രികര്‍ അപകടത്തില്‍പ്പെടുന്നത് പതിവാണെന്നും റോഡ് നിര്‍മാണത്തിന് ഇടപെടല്‍ വേണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. മൂന്നാര്‍ ഭാഗത്തേക്കുപോകുന്ന സഞ്ചാരികളുടെ വാഹനങ്ങളും എളുപ്പമാര്‍ഗമെന്ന നിലയില്‍ ഇതുവഴിയെത്താറുണ്ട്. കൂടാതെ നിരവധി ഓട്ടോറിക്ഷകളും മറ്റ് ചെറുവാഹനങ്ങളും ഈ ബൈപാസ് റോഡിലൂടെ കടന്നുപോകുന്നുണ്ട്​. റോഡിന്‍റെ ശോച്യാവസ്ഥ പലപ്പോഴും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാൻ ഇടയാക്കുന്നതായും ആക്ഷേപമുണ്ട്. idl adi 2 road ചിത്രം: തകർന്ന കല്ലാര്‍ -കൂമ്പന്‍പാറ ബൈപാസ് റോഡ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.