അടിമാലി: നീണ്ട കാത്തിരിപ്പിനൊടുവിൽ കല്ലാര്‍കുട്ടി ടൗണിന് സമീപം ദേശീയപാതയോരത്ത് സംരക്ഷണ ഭിത്തിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അണക്കെട്ടിനോട് ചേര്‍ന്ന ഭാഗത്ത് സംരക്ഷണഭിത്തി നിര്‍മിച്ച് ഗതാഗതം സുഗമമാക്കുന്നതിനുള്ള നിര്‍മാണ ജോലികളാണ് നടക്കുന്നത്. ടൗണിനോട് ചേര്‍ന്ന് ദേശീയപാതയോരം ഇടിഞ്ഞുപോയ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമിക്കണമെന്ന ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്. കൊടും വളവും ഇറക്കവും നിറഞ്ഞ പ്രദേശമെന്നതിനൊപ്പം ഇടുങ്ങിയ ടൗണ്‍കൂടിയാണ് കല്ലാര്‍കുട്ടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടൗണിന് സമീപം പാതയോരമിടിയുകകൂടി ചെയ്തതോടെ അപകട സാധ്യതയും വര്‍ധിച്ചു. കല്ലാര്‍കുട്ടി ടൗണില്‍ ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും പതിവായ സാഹചര്യത്തിലാണ് ഇടിഞ്ഞ പാതയോരം പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. തലനാരിഴക്കാണ് പലപ്പോഴും വാഹനങ്ങള്‍ അണക്കെട്ടില്‍ പതിക്കാതെ വലിയ അപകടങ്ങളില്‍നിന്ന് രക്ഷപ്പെടാറ്. സംരക്ഷണഭിത്തി പൂർത്തിയാകുന്നതോടെ പ്രദേശത്തെ അപകടസാധ്യത കുറയുന്നതിനൊപ്പം വാഹനഗതാഗതം സുഗമമാകുകയും ചെയ്യും. idl adi 1 padha ചിത്രം: കല്ലാര്‍കുട്ടി ടൗണിന് സമീപം സംരക്ഷണഭിത്തി നിർമാണം പുരോഗമിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.