വെള്ളാപ്പാറ ക്ഷേത്രത്തിൽ മഹാ പൊങ്കാല

ചെറുതോണി: വെള്ളാപ്പാറ ശ്രീ മഹേശ്വരി ദേവീ ക്ഷേത്രത്തിൽ മഹാപൊങ്കാല നടന്നു. ആദിവാസി സമൂഹങ്ങൾ ഉൾപ്പെടെ പൂജകൾ നടത്തിവന്ന ക്ഷേത്രത്തിൽ പതിറ്റാണ്ടുകളായി ആചരിച്ചുവരുന്ന മീനഭരണി മഹോത്സവത്തോട്​ അനുബന്ധിച്ചാണ് പൊങ്കാല മഹോത്സവം നടന്നത്. ഭണ്ഡാര അടുപ്പിൽ ക്ഷേത്രം മേൽശാന്തി സജി അഗ്നിപകർന്നു. തുടർന്ന് നിർമാല്യദർശനവും അഷ്ടദ്രവ്യഗണപതിഹവനവും ഉഷപൂജയും പറവെപ്പും നടത്തി. ക്ഷേത്രം തന്ത്രി ചെറിയ നീലകണ്ഠൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ വടക്കുപുറത്ത് ഗുരുതി, കലശം, മഹാപ്രസാദ ഊട്ട് ഉൾപ്പെടെയുള്ള വിശേഷാൽ പൂജകൾ നടന്നു. തുടി മുഴക്കം എന്നപേരിൽ നാടൻപാട്ടും ദൃശ്യാവിഷ്കാരവും ഉണ്ടായിരുന്നു. ഫോട്ടോ: വെള്ളാപ്പാറ ക്ഷേത്രത്തിൽ നടന്ന പൊങ്കാലയിൽനിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.