ഇതാ, ഞങ്ങളുടെ ഇടുക്കി

കരംകോർക്കാം, ഇടുക്കിക്കായി ഡീൻ കുര്യാക്കോസ്​ (എം.പി) TDL DEAN KURIAKOSE പ്രളയവും പ്രകൃതിദുരന്തങ്ങളും കോവിഡ് മഹാമാരിയും മുന്നിൽനിൽക്കുമ്പോൾ അതിജീവനത്തിന്‍റെ പുത്തൻ ഭൂമിക തീർത്ത് മാനവരാശി 2022ലേക്ക് കടന്നിരിക്കുകയാണ്. ഇടുക്കിക്കിത് സുവർണ ജൂബിലി വർഷമാണ്. പ്രതിസന്ധികളോട് പടവെട്ടി സ്വന്തം അധ്വാനംമാത്രം കൈമുതലായുണ്ടായിരുന്ന ഒരു ജനത, ജീവിതം കണ്ടെത്തിയതിന്‍റെയും വികസനപാതയിൽ പ്രയാണമാരംഭിച്ചതിന്‍റെയും അമ്പതാംവർഷം ചോരയും വിയർപ്പും കഠിനാധ്വാനവും കഷ്ടപ്പാടുകളും നമുക്കായി പങ്കുവെച്ച് കടന്നുപോയ പൂർവികർ; അവരുടെ ഉജ്വലമായ ഓർമകൾ നമുക്ക് കരുത്താകട്ടെ. ഇടുക്കിയെ പടുത്തുയർത്താൻ നമുക്ക് കരംകോർക്കാം. ഏവർക്കും പുതുവത്സരത്തിന്‍റെയും ജില്ല രൂപവത്​കരണത്തിന്‍റെ സുവർണ ജൂബിലിയുടെയും ആശംസകൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.