കേരളം മതാധിപത്യത്തിലേക്ക് നീങ്ങാൻ അനുവദിക്കില്ല ^ഐക്യ മലഅരയ മഹാസഭ

കേരളം മതാധിപത്യത്തിലേക്ക് നീങ്ങാൻ അനുവദിക്കില്ല -ഐക്യ മലഅരയ മഹാസഭ ഇടുക്കി: കേരളം മതാധിപത്യത്തിലേക്ക് നീങ്ങാൻ അനുവദിക്കില്ലെന്ന് ഐക്യ മലഅരയ മഹാസഭ നേതൃസമ്മേളനം. ഒരു മതം മറ്റൊന്നിന്​ മേൽ അധീശത്വം സ്ഥാപിക്കാനുള്ള ശ്രമം സമാധാനം ഇല്ലാതാക്കാനേ സഹായിക്കൂ. മതങ്ങൾ പരസ്പരം പോരടിക്കുന്ന സാഹചര്യം നാടി​ൻെറ നവോത്ഥാന നന്മകളെയും മൂല്യങ്ങളെയും പിന്നോട്ടടിക്കും. പ്രലോഭിപ്പിച്ചും നിർബന്ധിച്ചുമുള്ള മതംമാറ്റ ശ്രമങ്ങളെ സർക്കാർ കർശനമായി നേരിടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നാടുകാണിയിലെ നിർദിഷ്​ട ട്രൈബൽ ആർട്സ് ആൻഡ്​​ സയൻസ് കോളജിൽ ചേർന്ന സമ്മേളനത്തിൽ ഐക്യ മലഅരയ മഹാസഭ സംസ്ഥാന പ്രസിഡൻറ്​ സി.ആർ. ദിലീപ് കുമാർ, ജനറൽ സെക്രട്ടറി പി.കെ. സജീവ്, മലഅരയ എജുക്കേഷനൽ ട്രസ്​റ്റ്​ ചെയർമാൻ കെ.ആർ. ഗംഗാധരൻ, സഭ വൈസ് പ്രസിസൻറ് കെ.കെ. വിജയൻ, വനിത സംഘടന സംസ്ഥാന പ്രസിഡൻറ് കവിത രാജൻ, പ്രഫ. വി.ജി. ഹരീഷ് കുമാർ, പ്രഫ. നന്ദകിഷോർ, പ്രഫ. സ്വാതി കെ. ശിവൻ, ഷൈലജ നാരായണൻ എന്നിവർ സംസാരിച്ചു. -------- തുല്യത പരീക്ഷ വിജയികള്‍ക്ക് ആദരം ഇടുക്കി: വാഴത്തോപ്പ് പഞ്ചായത്ത്​ നേതൃത്വത്തില്‍ പഞ്ചായത്തില്‍നിന്ന്​ സാക്ഷരത ഹയര്‍ സെക്കൻഡറി തുല്യത പരീക്ഷ പരീക്ഷ ജയിച്ച അഞ്ചു പേരെയും ആദരിച്ചു. പ്രസിഡൻറ്​ ജോര്‍ജ് പോള്‍ ഉദ്ഘാടനം ചെയ്തു. അംഗം ടി. നൗഷാദ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്​ അംഗം ഡിറ്റാജ് ജോസഫ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഏലിയാമ്മ മാത്യു, പ്രേരകുമാരായ അമ്മിണി ജോസ്, ഐബി ചാക്കോച്ചന്‍, ബിന്ദുമോള്‍, സാക്ഷരത മിഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ---------- വാക് ഇന്‍ ഇൻറര്‍വ്യൂ തൊടുപുഴ: ജില്ല ഇൻഫര്‍മേഷന്‍ ഓഫിസില്‍ അസി.​ ഫോട്ടോഗ്രാഫറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാൻ വാക് ഇന്‍ ഇൻറര്‍വ്യൂവും പ്രമാണ പരിശോധനയും സെപ്റ്റംബര്‍ 25ന് രാവിലെ 11ന് നടത്തും. നിശ്ചിത യോഗ്യതയുള്ളവര്‍ക്കും യോഗ്യരായ മറ്റുള്ളവര്‍ക്കും പങ്കെടുക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയും പ്രാക്ടിക്കല്‍ പരീക്ഷയും ഉണ്ടായിരിക്കും. അപേക്ഷകര്‍ ജില്ലയിലെ സ്ഥിരതാമസക്കാര്‍ ആകണം. വേതനം പ്രതിമാസം 15,000 രൂപ. ഫോൺ: 04862 233036. ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന സുഭിക്ഷ കേരളം- ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ പ്രോജക്ട് കോഓഡിനേറ്ററുടെ ഒരു ഒഴിവിലേക്ക് നിയമനത്തിന് സെപ്റ്റംബര്‍ 25ന്​ രാവിലെ 10ന്​ പൈനാവിലെ ഫിഷറീസ് അസി. ഡയറക്ടറുടെ കാര്യാലയത്തില്‍ വാക് ഇന്‍ ഇൻറര്‍വ്യൂ നടത്തുന്നു. യോഗ്യത: ഫിഷറീസ് യൂനിവേഴ്‌സിറ്റിയില്‍നിന്നോ സ്​റ്റേറ്റ് അഗ്രികള്‍ചര്‍ യൂനിവേഴ്‌സിറ്റിയില്‍നിന്നോ നേടിയ ബിരുദം അല്ലെങ്കില്‍ അംഗീകൃത സർവകലാശാലയിൽനിന്ന്​ അക്വാകൾചറിൽ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ അംഗീകൃത സർവകലാശാലയില്‍നിന്ന്​ ഏതെങ്കിലും ഫിഷറിസ് വിഷയത്തിലോ സുവോളജിയിലോ നേടിയ ബിരുദാനന്തര ബിരുദവും സര്‍ക്കാര്‍ വകുപ്പിലോ സര്‍ക്കാര്‍ സ്ഥാപനത്തിലോ നാലു​ വര്‍ഷത്തില്‍ കുറയാതെ അക്വാകള്‍ചര്‍ മേഖലയിൽ പ്രവൃത്തി പരിചയവും. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, എസ്.എസ്.എല്‍.സി മുതലുള്ള വിദ്യഭ്യാസയോഗ്യതയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്​, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം ഹാജരാക്കണം. --------- വിമുക്തഭടന്മാര്‍ക്ക് തൊഴിൽ രജിസ്‌ട്രേഷന്‍ തൊടുപുഴ: സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 2020 ജനുവരി ഒന്നു മുതല്‍ 2021 ജൂലൈ 31വരെ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്​ടപ്പെട്ട വിമുക്തഭടന്മാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ഒക്ടോബര്‍ 31വരെ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാം. ഫോണ്‍: 04862-222904.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.