സാക്ഷരത പഠിതാക്കളെ അനുമോദിച്ചു

അടിമാലി: സാക്ഷരത മിഷ​ൻെറ 2021ലെ ഹയർ സെക്കൻഡറി തുല്യത പരീക്ഷയിൽ ഉന്നത വിജയം നേടിയ പഠിതാക്കളെ അടിമാലി ബ്ലോക്ക് പഞ്ചായത്ത് അനുമോദിച്ചു. വൈസ് പ്രസിഡൻറ് ഷാൻറി ബേബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സോമൻ ചെല്ലപ്പൻ ഉദ്​ഘാടനം ചെയ്​തു. മുതിർന്ന പഠിതാവ് എം.പി. തങ്കമണി, ഉന്നതവിജയം നേടിയ നീതു മോൾ വാസുദേവൻ, രമ്യ ചന്ദ്രൻ എന്നിവരെ ആദരിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ കോയ അമ്പാട്ട്, ഡോളി ജോണി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.