ഇടുക്കി: ജില്ലയിലെ ടൂറിസം മേഖലക്ക് പുത്തനുണര്‍വ് നല്‍കാന്‍ നടത്തി. അഡ്വഞ്ചര്‍ ടൂറിസം രംഗത്ത് അന്തര്‍ദേശീയ ശ്രദ്ധനേടാന്‍ കഴിയുന്ന വിനോദമാണിത്. ഒരാള്‍ക്ക് വീതവും രണ്ടാള്‍ക്കും ഒപ്പം തനിയെ തുഴഞ്ഞ് സാഹസികയാത്ര ചെയ്യാന്‍ കഴിയുന്ന കയാക്കുകളാണ് ട്രയല്‍ റണ്ണില്‍ ഉപയോഗിച്ചത്. പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ട്രയല്‍ വിജയിച്ചതോടെ ഉടനടി പദ്ധതി നടപ്പിലാക്കാന്‍ സാധിക്കും. ഇടുക്കി സംഭരണിയുടെ ഭാഗമായ ഇവിടെ പെരിയാറിന് കുറുകെ നിര്‍മിച്ച അയ്യപ്പന്‍കോവില്‍ തൂക്കുപാലവും പ്രസിദ്ധമാണ്. ജില്ല ഭരണകൂടം, പഞ്ചായത്ത്, ഡി.ടി.പി.സി എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് ടൂറിസം പദ്ധതി നടപ്പാക്കുന്നത്. കയാക്കിങ്ങിനോടൊപ്പം അമിനിറ്റി സൻെററും അനുബന്ധ സൗകര്യങ്ങളും അയ്യപ്പന്‍കോവില്‍ പഞ്ചായത്തിൻെറ സഹകരണത്തോടെ നടപ്പാക്കും. ഒരുദിവസം കൊണ്ട് ഇടുക്കി കാണാനെത്തുന്നവര്‍ക്ക് ഇടുക്കി ഡാം-അഞ്ചുരുളി - അയ്യപ്പന്‍കോവില്‍ - വാഗമണ്‍ സന്ദര്‍ശിച്ച് മടങ്ങാനാകും. പെരിയാറില്‍ ഈ കായികവിനോദം പ്രാവര്‍ത്തികമാക്കുമ്പോള്‍ ജില്ലയിലെ വിനോദസഞ്ചാര മേഖലക്ക് ഇതൊരു മുതല്‍ക്കൂട്ടാകുമെന്ന് ജില്ല വികസന കമീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇതുപോലെയുള്ള ചെറിയ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു. അര്‍ജുന്‍ പാണ്ഡ്യന്‍, അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡൻറ് മിനിമോള്‍ നന്ദകുമാര്‍, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതർ, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കയാക്കിങ് ട്രയല്‍ റണ്ണിൽ പങ്കെടുത്തു. -------------------- TDL KAYAKING ജില്ല വികസന കമീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പെരിയാറിലൂടെ കയാക്കിങ് ട്രയല്‍ റണ്‍ നടത്തുന്നു ഒപ്പം പഞ്ചായത്ത് പ്രസിഡൻറ് മിനിമോള്‍ നന്ദകുമാറും --------------- ലോക അല്‍ഷിമേഴ്‌സ് ദിനാചരണം ഇന്ന് െതാടുപുഴ: ഇടുക്കി-ജില്ല സാമൂഹികനീതി ഓഫിസും പാറത്തോട് സൻെറ് ജോര്‍ജ് ഹൈസ്‌കൂളിലെ എന്‍.സി.സി യൂനിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക അല്‍ഷിമേഴ്‌സ് ദിനാചരണം ചൊവ്വാഴ്ച കലക്ടര്‍ ഷീബ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഇടുക്കി ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ സെക്രട്ടറി സബ്ജഡ്ജ് സിറാജുദ്ദീന്‍ പി.എ. മുഖ്യപ്രഭാഷണം നടത്തും. വയോജന സംരക്ഷണത്തില്‍ കുട്ടികള്‍ക്കുള്ള പങ്ക് എന്ന വിഷയത്തില്‍ മൂലമറ്റം സൻെറ് ജോസഫ് കോളജ് സോഷ്യല്‍ വര്‍ക്ക് വകുപ്പ് മേധാവി ഡോ. മാത്യു കണമല വെബിനാര്‍ നയിക്കും. ---------------- ശബ്ദ മലിനീകരണം അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷന്‍ നിർേദശം തൊടുപുഴ: കുമാരമംഗലം പഞ്ചായത്തിലെ ഏഴല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ക്രീറ്റ് ടവര്‍ ബ്ലോക്ക് നിര്‍മിക്കുന്ന സ്ഥാപനം ശബ്ദമലിനീകരണം സൃഷ്ടിക്കുന്നെന്ന പരാതി അന്വേഷിക്കാന്‍ മനുഷ്യാവകാശ കമീഷന്‍ ഉത്തരവ്. ഫ്രണ്ട്‌സ് ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിനെതിരെയാണ് പ്രദേശവാസി പി.സി. ജോര്‍ജ് പരാതി നൽകിയത്. കഴിഞ്ഞമാസം സ്ഥാപനത്തില്‍ പുതുതായി കോണ്‍ക്രീറ്റ് മിക്‌സിങ് മെഷീന്‍ സ്ഥാപിച്ചതോടെ ശബ്ദമലിനീകരണം രൂക്ഷമായതെന്ന് പരാതിയില്‍ പറയുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിനും പഞ്ചായത്തിനും പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല. സ്ഥാപനത്തിന് ലൈസന്‍സുണ്ടെന്നാണ് ഉടമയുടെ വാദം. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇടുക്കി ജില്ല എന്‍വയണ്‍മൻെറൽ എൻജിനീയറും കുമാരമംഗലം പഞ്ചായത്ത് സെക്രട്ടറിയും പരാതി പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. ------------------- ബാലഗ്രാം-പുളിയന്മല റോഡിൽ ഗതാഗതം തടസ്സപ്പെടും തൊടുപുഴ: ബാലഗ്രാം-പുളിയന്മല റോഡിൻെറ ടാറിങ് ബുധനാഴ്ച മുതല്‍ തുടങ്ങുന്നതിനാൽ പ്രവൃത്തിദിനങ്ങളില്‍ (15 ദിവസത്തേക്ക്) ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഭാഗികമായോ പൂര്‍ണമായോ തടസ്സപ്പെടുവാന്‍ സാധ്യതയുണ്ടെന്ന് വണ്ടന്മേട് പി.ഡബ്ല്യു.ഡി അസി. എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.