കണ്ടെയ്​ന്‍മെൻറ്​ സോണില്‍ തുറന്ന കടകള്‍ അടപ്പിച്ചതില്‍ പ്രതിഷേധം

കണ്ടെയ്​ന്‍മൻെറ്​ സോണില്‍ തുറന്ന കടകള്‍ അടപ്പിച്ചതില്‍ പ്രതിഷേധം നെടുങ്കണ്ടം: കണ്ടെയ്​ന്‍മൻെറ്​ സോണില്‍ തുറന്ന് പ്രവര്‍ത്തിച്ച ഫാന്‍സി സ്‌േറ്റാഴ്‌സുകളും മറ്റും പഞ്ചായത്ത്​ അധികൃതര്‍ അടപ്പിച്ചത് പ്രതിഷേധത്തിന്​ ഇടയാക്കി. റോഡിന് ഒരുവശത്തെ വ്യാപാരികളെ തുറക്കാൻ അനുവദിക്കുകയും മറുവശത്ത് കടകള്‍ അടപ്പിക്കുകയും ചെയ്യുന്നതിനെതിരെയായിരുന്നു വ്യാപാരികളുടെ പ്രതിഷേധം. നെടുങ്കണ്ടം പഞ്ചായത്തിലെ 3, 5, 14 വാര്‍ഡുകള്‍ കണ്ടെയ്​ന്‍മൻെറ്​ സോണുകളാണ്. ഇവിടെ അനധികൃതമായി ചില വ്യാപാരികള്‍ തുറക്കുന്നതായ പരാതിയെ തുടര്‍ന്നാണ് സെക്ടറൽ മജിസ്​ട്രേറ്റ്​ കൂടിയായ പാറത്തോട് വില്ലേജ് ഓഫിസര്‍ പ്രദീപ്​ പരിശോധനക്കെത്തിയത്. കടകൾ അടക്കാൻ ആവശ്യപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് താല്‍ക്കാലിക ലൈസന്‍സുണ്ടെന്ന്​ പറഞ്ഞ്് ഉടമകൾ എതിർത്തു. തുടര്‍ന്ന്്് പഞ്ചായത്ത് സെക്രട്ടറി എ.വി. അജികുമാര്‍ പരിശോധിച്ചപ്പോള്‍ ചില സ്‌റ്റേഷനറി കടകളുടെ മുന്‍വശത്ത്് ഓരോ ചാക്ക് അരി തുറന്നുവെച്ച് അതി​ൻെറ മറവില്‍ കട തുറന്നതായി ക​െണ്ടത്തി. മറ്റൊരു ഫാന്‍സി സ്‌റ്റോഴ്‌സ് 2016ല്‍ പലചരക്ക് കടയുടെ ലൈസന്‍സ് തരപ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞ് കട അടക്കാന്‍ വിസമ്മതിച്ചു. ഒമ്പത് വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് നെടുങ്കണ്ടം ടൗണ്‍. മൂന്ന് വാര്‍ഡുകള്‍ കണ്ടെയ്​ന്‍മൻെറ്​ സോണിലാണ്. എന്നാല്‍, ടൗണ്‍ മുഴുവനായി അടക്കാതെ ഒരുപറ്റം വ്യാപാരികള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയ പഞ്ചായത്ത് നടപടിയിലാണ് വ്യാപാരി സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയത്. വാര്‍ഡുകള്‍ തിരിച്ച് അടക്കാതെ ടൗണ്‍ ഒന്നടങ്കം അടച്ചിടണമെന്നാണ് ഇവരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.