ലൈംഗികാരോപണം: സി.പി.ഐ സംസ്ഥാന നേതാവിനെ രണ്ടാംതവണയും തരംതാഴ്ത്തി

നെടുങ്കണ്ടം: ലൈംഗികാതിക്രമം സംബന്ധിച്ച ആരോപണത്തെത്തുടർന്ന്​ സി.പി.ഐ സംസ്ഥാന നേതാവിനെ രണ്ടാംതവണയും തരംതാഴ്ത്തി. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി.കെ. കൃഷ്ണന്‍കുട്ടിയെയാണ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയത്. ലൈംഗികാതിക്രമം സംബന്ധിച്ച പരാതിയില്‍ തരംതാഴ്ത്തിയതിനെത്തുടർന്ന്​ നാലുവര്‍ഷം ബ്രാഞ്ചില്‍ പ്രവര്‍ത്തിച്ചശേഷം സംസ്ഥാന കൗണ്‍സിലിലെത്തിയതിന്​ പിന്നാലെയാണ്​ വീണ്ടും മറ്റൊരു ആരോപണവും തരംതാഴ്ത്തലും. പാര്‍ട്ടി ഓഫിസിലെ സ്ഥിരം സന്ദര്‍ശകയായ വനിത അംഗത്തോട് ലൈംഗികാതിക്രമം ഉണ്ടായെന്ന പരാതിയിലാണ് നടപടി. പുളിയന്മല ബ്രാഞ്ച്്് കമ്മിറ്റിയിലേക്കാണ് തരം താഴ്ത്തിയത്. ജില്ല എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍നിന്ന്​ ജില്ല കൗണ്‍സിലിലേക്ക് കഴിഞ്ഞവര്‍ഷം തരം താഴ്ത്തിയിരുന്നു. കൂടാതെ സംസ്ഥാന കൗണ്‍സിലില്‍നിന്ന്​ പുറത്താക്കാന്‍ ജില്ല എക്‌സിക്യൂട്ടിവി​ൻെറ ശിപാർശയുമുണ്ടായി. ജില്ല കൗണ്‍സില്‍ നിയോഗിച്ച മൂന്നംഗ കമീഷനാണ് അന്വേഷണം പൂര്‍ത്തിയാക്കി നടപടി ശിപാര്‍ശ ചെയ്തത്. ജില്ല നേതൃത്വത്തി​ൻെറ നടപടിയില്‍ അതൃപ്​തി രേഖപ്പെടുത്തിയ വീട്ടമ്മ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പരാതി നല്‍കി. തെളിവായി ഫോട്ടോയും വാട്‌സ്ആപ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും പരാതിയോടൊപ്പം െകമാറിയിരുന്നു. കാനത്തി​ൻെറ ശക്തമായ ഇടപെടലാണ് നിലവിലെ നടപടിക്ക്്് വഴിതെളിച്ചത്. മുമ്പ് സമാനമായ മറ്റൊരു സംഭവത്തില്‍ പൊലീസില്‍ കേസുകൊടുക്കാന്‍ ശ്രമിച്ച വീട്ടമ്മയുടെ ഭര്‍ത്താവി​ൻെറ മരണത്തില്‍ ദുരൂഹത തുടരുകയാണ്. ആറുവര്‍ഷം മുമ്പ്്് സി.പി.ഐ വനിത അംഗങ്ങളുടെ നിരവധി പരാതികള്‍ക്കൊടുവിലാണ് ഇദ്ദേഹത്തെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.