തൊടുപുഴ: തൊടുപുഴ നഗരസഭയിലെ അപകട ഭീഷണി ഉയർത്തുന്ന പാറക്കുളങ്ങളിൽ അടിയന്തരമായി മുന്നറിയിപ്പ് ബോർഡുകളോ സംരക്ഷണ ഭിത്തിയോ സ്ഥാപിക്കണമെന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജ്. അതല്ലെങ്കിൽ നഗരസഭ മുൻകൈയെടുത്ത് തഹസിൽദാർക്ക് അറിയിപ്പ് നൽകി ഇവ മൂടുന്നതിനുള്ള നടപടി സ്വീകരിക്കും. കഴിഞ്ഞദിവസം തൊടുപുഴ നഗരസഭ പരിധിയിൽ കൊതകുത്തിയിൽ വിദ്യാർഥി പാറമടക്കുളത്തിൽ വിണ് മരിച്ചിരുന്നു. നഗരസഭയിൽ ഒളമറ്റം, പട്ടയംകവല, കൊതകുത്തി, ചുങ്കം, കോലാനി അണ്ണായികണ്ണം എന്നിവിടങ്ങളിലെല്ലാം അപകടഭീഷണിയുയർത്തുന്ന പാറക്കുളങ്ങളും മടകളുമുണ്ട്. ചില സ്ഥലങ്ങളിൽ ഉപയോഗശൂന്യമായ പാറമടകൾ മീൻ വളർത്തുന്നതിനായി ഉപയോഗിക്കുന്നുണ്ട്. ഇവിടങ്ങളിലും ജാഗ്രത ബോർഡുകളും സംരക്ഷണ വേലിയും സ്ഥാപിക്കണം. പരിചയമില്ലാത്തവരും കുട്ടികളുമടക്കം ഇത്തരം പാറക്കെട്ടുകളിലെ കുളങ്ങളിൽ ഇറങ്ങുന്ന സാഹചര്യമുണ്ട്. ഇവർക്കാർക്കും വെള്ളത്തിൻെറ ആഴത്തെക്കുറിച്ചോ അപകടത്തെക്കുറിച്ചോ വലിയ ധാരണയില്ലാത്തതിനാൽ അപകടങ്ങൾ ആവർത്തിക്കുന്നു. വിഷയത്തിൽ കർശന നിലാപട് തന്നെ സ്വീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു. -------------------- TDL NEWS PARAMADA KULAM NEWS
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.