Must (പരസ്യ താൽപര്യം) തൊടുപുഴ: ഉപഭോക്താക്കൾക്ക് ആകർഷക ഒാഫറുകൾ പ്രഖ്യാപിച്ച് തൊടുപുഴയിലെ പുളിമൂട്ടിൽ സിൽക്സ്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാണ് േഷാറൂമിൻെറ പ്രവർത്തനം. ഓണം കഴിഞ്ഞെങ്കിലും നിരവധി ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്. വിവാഹ പാർട്ടികൾക്ക് ഷോറുമിൽ വന്ന് പർച്ചേസ് ചെയ്യുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. പർച്ചേസിന് ഗിഫ്റ്റ് വൗച്ചറുകൾ ഏർപ്പെടുത്തിയതായും മാനേജ്മൻെറ് അറിയിച്ചു. രാവിലെ ഒമ്പതര മുതൽ രാത്രി എട്ടര വരെ ഷോറൂം തുറന്നുപ്രവർത്തിക്കും. --------------------- അവാർഡ് തിളക്കത്തിൽ തങ്കമണി സ്കൂൾ എൻ.സി.സി യൂനിറ്റ് ചെറുതോണി: 2020-21 വർഷത്തിൽ എൻ.സി.സി കോട്ടയം ഗ്രൂപ്പിലെ മികച്ച യൂനിറ്റിനുള്ള അവാർഡ് തങ്കമണി സൻെറ് തോമസ് സ്കൂളിന്. ലഫ്റ്റനൻറ് സുനിൽ കെ.അഗസറ്റിൻ രണ്ടാംവർഷവും കോട്ടയം ഗ്രൂപ്പിലെ മികച്ച എൻ.സി.സി ഒാഫിസർ (എ.എൻ.ഒ) ആയത് സ്കൂളിന് ഇരട്ടി മധുരമായി. മുമ്പ് തുടർച്ചയായ മൂന്നുവർഷം നെടുങ്കണ്ടം 33 കേരള എൻ.സി.സി ബറ്റാലിയനിലെ മികച്ച എ.എൻ.ഒ ആയി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച യൂനിറ്റിനുള്ള എൻ.സി.സി അവാർഡ് കമാൻഡർ ബ്രിഗേഡിയർ സുനിൽകുമാറിൽനിന്ന് സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് ജോസഫ് പാലക്കാറ്റവും എ.എൻ.ഒ സുനിൽ കെ.ആനന്ദും ചേർന്ന് ഏറ്റുവാങ്ങി. സാമൂഹികസേവന രംഗത്തും സ്കൂളിലെ എല്ലാവിധ പ്രവർത്തനങ്ങളിലും എൻ.സി.സി കാഡറ്റുകൾ സജീവമാണ്. നിർധന കുടുംബങ്ങൾക്ക് എട്ട് വീടുകൾ നിർമിച്ചുനൽകി. കോവിഡ് പ്രതിസന്ധിയിലും പ്രദേശത്തെ നിർധന കുടുംബങ്ങളിൽ ഭക്ഷ്യവസ്തുക്കൾ എത്തിച്ചു. ലോക്ഡൗൺ സമയത്ത് കാഡറ്റുകൾ വീട്ടിൽ ആരംഭിച്ച പച്ചക്കറി തോട്ടവും ഔഷധസസ്യ പരിപാലനയും പൊതു ശ്രദ്ധനേടി. സൗജന്യമായി തുണിസഞ്ചികൾ നിർമിച്ച് കടകളിലും വീടുകളിലും നൽകി. അരുവികൾ, ബസ് സ്റ്റാൻഡ്, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവയുടെ ശുചീകരണം, ലഹരിക്കും എയിഡ്സിനും എതിരെ ബോധവത്കരണം എന്നിവയും സംഘടിപ്പിച്ചു. ------------------------- ചിത്രം TDL105 NCC award മികച്ച യൂനിറ്റിനുള്ള എൻ.സി.സി അവാർഡ് കമാൻഡർ ബ്രിഗേഡിയർ സുനിൽകുമാറിൽനിന്ന് തങ്കമണി സൻെറ് തോമസ് സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് ജോസഫ് പാലക്കാറ്റവും എ.എൻ.ഒ ലഫ്റ്റനൻറ് സുനിൽ കെ.ആനന്ദും ചേർന്ന് ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.