ഏലക്ക ലേലം: തേക്കടിയിൽ ഇന്ന്​ യോഗം

കട്ടപ്പന: പുറ്റടി സ്‌പൈസസ്​ പാർക്കിലെ ഏലക്ക ലേലം നിലച്ച പ്രശ്​നത്തിൽ പരിഹാരംതേടി ഏലം കർഷകരുടെയും ലേല ഏജൻസികളുടെയും വ്യാപാരികളുടെയും തൊഴിലാളി സംഘടനകളുടെയും സംയുക്ത യോഗം ഞായറാഴ്​ച 11ന് തേക്കടി കെ.സി.പി.എം.സി ഹാളിൽ നടക്കും. സ്വകാര്യ ഏജൻസികൾ തമിഴ്​നാട്​ കേന്ദ്രീകരിച്ച് ലേലം ആരംഭിച്ചതോടെ പുറ്റടിയിലെ ഏലക്ക ലേലം നിലക്കുകയായിരുന്നു. സംഭവത്തിൽ ആശങ്കയറിയിച്ച് കർഷക സംഘടനകൾ രംഗത്തുവരുകയും പരിഹാരം ആവശ്യപ്പെടുകയുമായിരുന്നു. ഇതേതുടർന്നാണ് വണ്ടന്മേട് കാർഡമം ഗ്രോവേഴ്​സ്​ അസോസിയേഷ​ൻെറ നേതൃത്വത്തിൽ യോഗം നടക്കുന്നത്. യോഗത്തിൽ എം.എം. മണി എം.എൽ.എ അധ്യക്ഷത വഹിക്കും. ഹൈറേഞ്ചിലെ പ്രമുഖ ഏലം കർഷക സംഘടനയായ കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡൻറ്​ ജോയി കണ്ണമുണ്ടയിൽ, സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ.എസ്. മോഹനൻ എന്നിവരുടെ നേതൃത്വത്തിലാണ്​ യോഗം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.