നെടുങ്കണ്ടം: മലനാട്, ഇടുക്കി, പീരുമേട് എന്നീ കാര്‍ഷിക വികസന ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് കുടിശ്ശിക ആയവര്‍ക്കായി സംസ്ഥാന കാര്‍ഷിക വികസന ബാങ്കിൻെറ സഹകരണത്തോടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു. 2021 മാര്‍ച്ച് 31ന് കുടിശ്ശികയുള്ള വായ്പക്കാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവോടുകൂടി വായ്പ അടച്ചുതീര്‍ക്കാം. ഈമാസം 30വരെയാണ് പദ്ധതി കാലാവധി. കാലാവധി കഴിഞ്ഞവര്‍ക്കും മരിച്ചവരുടെയും ഗുരുതരരോഗം ബാധിച്ചവരുടെയും വായ്പകള്‍ക്കും പ്രത്യേക ഇളവ് ലഭ്യമാണ്. വായ്പക്കാരൻെറ ആശ്രിതര്‍ക്ക് ഗുരുതര രോഗം ബാധിച്ചിട്ടുണ്ടെങ്കിലും ഇളവ് ലഭ്യമാണ്. അപേക്ഷയും ആവശ്യമായ രേഖകളും സഹിതം കാർഷക വികസന ബാങ്ക് ശാഖകളുമായി ബന്ധപ്പെടണമെന്ന് മലനാട് കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻറ് ജോസ് പാലത്തിനാല്‍, സെക്രട്ടറി സാബു ജോണ്‍, പീരുമേട് കാര്‍ഷിക വികസന ബാങ്ക് പ്രസിഡൻറ് ആര്‍. തിലകന്‍, സെക്രട്ടറി കെ.എസ്. രാധാകൃഷ്ണന്‍, ഇടുക്കി കാര്‍ഷിക വികസന ബാങ്ക് അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി ചെയര്‍മാന്‍ ഷാജി ജോസഫ്, സെക്രട്ടറി പി.ബി. സുരേന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.