ഗാര്‍ഹിക മാലിന്യ സംസ്‌കരണ സൗകര്യങ്ങള്‍ വിലയിരുത്താൻ പ്രത്യേക യോഗം ചേരും തൊടുപുഴ: തദ്ദേശ സ്ഥാപനങ്ങള്‍ കഴിഞ്ഞ മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ കൂടി ഉള്‍പ്പെടുത്തി നടപ്പ് വാര്‍ഷിക പദ്ധതി പരിഷ്‌കരിച്ച സംസ്ഥാനത്തെ ആദ്യ ജില്ലയെന്ന നേട്ടം ഇടുക്കിക്ക്. പരിഷ്‌കരണത്തിനായി സര്‍ക്കാര്‍ 10ാം തീയതി വരെ സമയം നല്‍കിയിരുന്നെങ്കിലും ജില്ലയിലെ 63 തദ്ദേശ സ്ഥാപനങ്ങളും ഒമ്പതിന് തന്നെ സമര്‍പ്പിച്ചതോടെയാണ് നേട്ടം കൈവരിക്കാനായത്. വെള്ളിയാഴ്ച ചേർന്ന ജില്ല ആസൂത്രണ സമിതി യോഗം പരിഷ്‌കരിച്ച വാര്‍ഷികപദ്ധതികള്‍ അംഗീകരിച്ചു. അംഗീകാരം ലഭിച്ച പദ്ധതികളുടെ സാങ്കേതിക അംഗീകാരം, ഗുണഭോക്തൃ നിർണയം, ടെൻഡറിങ്, നിര്‍വഹണം എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് യോഗം നിർദേശിച്ചു. സ്ത്രീകളുടെ പദവി, തൊഴില്‍, വരുമാനം എന്നിവ ഉയര്‍ത്തുന്നതിനാവശ്യമായ പദ്ധതികള്‍ വനിതാഘടക പദ്ധതിയില്‍ ഏറ്റെടുക്കണം. ഗാര്‍ഹിക മാലിന്യ സംസ്‌കരണ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാതലത്തില്‍ പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ ഷീബ ജോര്‍ജ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉഷ കുമാരി മോഹന്‍ കുമാർ തുടങ്ങിയവർ പങ്കെടുത്തു. സദ്ഭാവന മണ്ഡപം നിർമാണം തുടങ്ങി ഇളംദേശം: ഇളംദേശം ബ്ലോക്ക് പഞ്ചായത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ജനവികാസ് കാര്യക്രം (പി.എം.ജി.വി.കെ) പ്രകാരം അനുവദിച്ച സദ്ഭാവന മണ്ഡപത്തിൻെറ നിർമാണം തുടങ്ങി. കറുകപ്പിള്ളിയില്‍ ബ്ലോക്ക് പ്രസിഡൻറ് മാത്യു കെ. ജോണ്‍, വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഇന്ദു ബിജു എന്നിവര്‍ ചേര്‍ന്ന് നിർമാണോദ്ഘാടനം നിര്‍വഹിച്ചു. നിർമാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ജില്ല നിര്‍മിതി കേന്ദ്രത്തെ കലക്ടര്‍ ചുമതലപ്പെടുത്തി. 1.40 കോടി മുടക്കി നിർമിക്കുന്ന മണ്ഡപത്തില്‍ സമ്മേളന ഹാള്‍, അടുക്കള, ഡൈനിങ് ഹാള്‍, ഇന്‍ഡോര്‍ ബാഡ്മിൻറണ്‍ കോര്‍ട്ട്, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ശുചിമുറികള്‍, ഓഫിസ് റൂം, സ്േറ്റജ് എന്നീ സൗകര്യങ്ങള്‍ അടങ്ങുന്ന വിവിധ ഉപയോഗ ഹാള്‍ ആണ് നിര്‍മിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡാനിമോള്‍ വർഗീസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലാലി ജോസി വേളാച്ചേരി, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ടോമി കാവാലം, ആന്‍സി സോജന്‍, ഷെമീന അബ്ദുൽ കരിം, മോഹന്‍ദാസ് പുതുശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം TDL103 velliyamatam: കറുകപ്പിള്ളിയില്‍ സദ്ഭാവന മണ്ഡപത്തിൻെറ നിർമാണോദ്ഘാടനം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാത്യു കെ. ജോണ്‍, വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡൻറ് ഇന്ദു ബിജു എന്നിവര്‍ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.