നെടുങ്കണ്ടം: പത്താംക്ലാസുകാരി വരികളെഴുതി ഈണം നല്‍കി ആലപിച്ച 'ഗുരുശ്രേഷ്ഠരേ, സ്‌നേഹ നിറദീപമേ, കനിവേകണേ, എന്നും തുണയാകണേ'എന്നുതുടങ്ങുന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. നെടുങ്കണ്ടം താന്നിമൂട് കുന്നത്തുവീട്ടില്‍ സുരേഷ്‌കുമാര്‍-അമ്പിളി ദമ്പതികളുടെ മകള്‍ സുരഭിയാണ് സ്വന്തമായി രചനയും സംഗീതവും ആലാപനവും നിര്‍വഹിച്ചത്. അധ്യാപകദിനത്തില്‍ പാട്ട് തയാറാക്കി ആലപിക്കാനുള്ള നിര്‍ദേശം അധ്യാപകരുടേതായിരുന്നു. കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ സുരഭിയുടെ സംഗീതാഭിരുചി തിരിച്ചറിഞ്ഞ പിതാവ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ സുരേഷ്കുമാര്‍ മകളെ മുല്ലക്കര സുഗുണൻെറയടുത്ത് സംഗീതം പഠിക്കാനയച്ചത്. അഞ്ചുവര്‍ഷമായി കല്ലാര്‍ സ്‌കൂള്‍ വിദ്യാരംഗം കലാ സാഹിത്യവേദിയിലും വിദ്യാലയത്തിലെ തന്നെ സാരംഗി ആര്‍ട്സ് ക്ലബിലും സജീവാംഗമാണ്. എഴുതി ട്യൂണ്‍ ചെയ്ത് പാടി സ്‌കൂള്‍ ഗ്രൂപ്പിലിട്ടതോടെ ഗാനം തരംഗമായി. സംഗീതത്തോടൊപ്പം നൃത്തത്തിലും മാര്‍ഗംകളിയിലും സംസ്ഥാന യുവജനോത്സവത്തില്‍ പങ്കെടുത്തിട്ടുണ്ട്. സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ഏതാനും ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്. ബിരുദ വിദ്യാർഥിയായ ഏക സഹോദരന്‍ സുബിന്‍ ചിത്രകാരനാണ്. idl ndk സുരഭി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.