പിതാവിനോടും മകനോടും പൊലീസ് അപമര്യാദയായി പെരുമാറിയെന്ന്്്

നെടുങ്കണ്ടം: റോഡരികില്‍ പാര്‍ക്ക് ചെയ്ത ഇരുചക്ര വാഹനം അനധികൃതമായി കസ്​റ്റഡിയിലെടുത്തത് തിരികെ വാങ്ങാന്‍ പൊലീസ് സ്‌റ്റേഷനിലെത്തിയ പിതാവിനോടും മകനോടും നെടുങ്കണ്ടം പൊലീസ് അപമര്യാദയായി പെരുമാറിയതായും കൈയേറ്റം ചെയ്തതായും പരാതി. നെടുങ്കണ്ടം വലിയതോവാള തെക്കേപുരക്കല്‍ എബിനാണ് പരാതിക്കാരൻ. ഈ മാസം ഏഴിന് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന പേരില്‍ എബി​ൻെറ പിതാവ് മാത്യുവി​ൻെറ പേരിലുള്ള ബൈക്ക്, വലിയതോവാള അഞ്ചുമുക്കില്‍നിന്ന്​ കസ്​റ്റഡിയില്‍ എടുത്തിരുന്നു. തൊട്ടടുത്ത ദിവസം പിഴ ഒടുക്കി വാഹനം തിരികെ എടുക്കാൻ ഇവര്‍ സ്​റ്റേഷനില്‍ എത്തി. ആ സമയം വാഹനം സ്​റ്റേഷനില്‍ ഉണ്ടായിരുന്നില്ല. ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ബൈക്ക് സമീപത്തെ മറ്റൊരു വീടിനു സമീപം കയറ്റിവെച്ചെന്നാണ് പൊലീസ് പറയുന്നത്. വാഹനം എടുക്കാൻ പൊലീസിന് പിന്നാലെ ഈ വീട്ടില്‍ എത്തിയ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നും എബിന്‍ ആരോപിക്കുന്നു. എബിന്‍ വീട്ടില്‍ അതിക്രമിച്ചു കയറിയെന്ന്​ പരാതി നല്‍കാന്‍ പൊലീസ് ആ വീട്ടുകാരെ നിർബന്ധിച്ചെന്നും എന്നാല്‍, വീട്ടുടമസ്ഥന്‍ തയാറായില്ലെന്നും പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് എബിൻ. അതേസമയം, ഇയാള്‍ സ്​റ്റേഷനില്‍ എത്തി അപമര്യാദയായി പെരുമാറുകയായിരുന്നെന്നും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് വാഹനം പിടിച്ചെടുത്തതെന്നും നെടുങ്കണ്ടം സി.ഐ ബിനു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.