'കലാകാരന്മാരെ ആക്രമിച്ചവർക്കെതിരെ നടപടി വേണം'

തൊടുപുഴ: നാടക പ്രവർത്തകനും ഷോർട്ട് ഫിലിം കലാകാരനുമായ നന്ദഗോപൻ കൊട്ടുവള്ളിക്കാടിനെയും ഷോർട്ട് ഫിലിം സംവിധായകൻ ഡാർവിൻ കെറ്റിലിനെയും ആക്രമിച്ച സാമൂഹിക വിരുദ്ധർക്കെതിരെ കർശന നടപടി എടുക്കണമെന്ന് ബാനർ സാംസ്കാരിക സമിതി തൊടുപുഴ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. സാമൂഹിക തിന്മകൾക്കെതിരെ ജനങ്ങളുടെ കൂട്ടായ്മ വളർത്തിയെടുക്കാൻ നാടകത്തെയും ഷോർട്ട് ഫിലിമിനെയും ഉപാധിയാക്കി ദീർഘകാലമായി പ്രവർത്തിക്കുന്നവരാണ് ഇരുവരും. സാമൂഹിക പ്രസക്തമായ നിരവധി തെരുവുനാടകങ്ങൾ നന്ദഗോപൻ ഉൾപ്പെടുന്ന നാടകസംഘം അവതരിപ്പിച്ചിട്ടുണ്ട്. കലാ-സാംസ്കാരിക പ്രവർത്തകർക്കെതിരെ കായികാക്രമണം നടത്തുന്നത് ഫാഷിസ്​റ്റ്​ ശക്തികളെയാണ് സഹായിക്കുകയെന്ന്​ ഭാരവാഹികൾ പ്രസ്​താവനയിൽ പറഞ്ഞു. ----------- ജനം അയ്യങ്കാളിയിലേക്ക്​ മടങ്ങണം തൊടുപുഴ: ചരിത്ര പുരുഷന്മാരെയും നവോത്ഥാന നായകരെയും ചരിത്രത്താളുകളിൽനിന്ന് നീക്കാനും പാർശ്വവത്​കൃത സമൂഹത്തെ സാമൂഹിക അസമത്വത്തിലൂടെ അടിച്ചമർത്താനും ശ്രമിക്കുന്ന വർത്തമാന കാലഘട്ടത്തിൽ രാജ്യത്തെ അവർണ ജനത അയ്യങ്കാളിയിലേക്ക് മടങ്ങണമെന്ന് പി.ഡി.പി സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം നജീബ് കളരിക്കൽ പറഞ്ഞു. അയ്യങ്കാളിയുടെ 158ാം ജന്മദിനത്തിൽ പി.ഡി.പി ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ്​ കെ.എ. കബീർ അധ്യക്ഷതവഹിച്ചു. കെ.എം. ഷെബിൻ മുഹമ്മദ് മൗലവി അൽ കൗസരി അഫ്സൽ ആലക്കോട്, നൂറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. --------- ​േദശീയ കായികദിനാചരണം തൊടുപുഴ: സോക്കർ സ്കൂളി​ൻെറ നേതൃത്വത്തിൽ ദേശീയ കായികദിനം ആഘോഷിച്ചു. ദേശീയ കായിക പരിശീലകൻ ടി.പി. ഔസേപ്പ് ഉദ്ഘാടനം ചെയ്​തു. ഡോ. മാത്യു വെമ്പിള്ളി അധ്യക്ഷതവഹിച്ചു. പി.എ. സലീംകുട്ടി, ഡോ. അജീഷ് ടി.അലക്സ്, മിനിമോൾ, അജിത് ശിവൻ എന്നിവർ സംസാരിച്ചു. ദിനാചരണത്തി​ൻെറ ഭാഗമായി കായികതാരങ്ങൾക്കായി വെബിനാറും സംഘടിപ്പിച്ചു. നിഖിൽ, അമൽ വി.ആർ, ജോർജ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.