ചെറുതോണി: എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കാനുള്ള വിവിധ പദ്ധതികളാണ് ജലവിഭവ വകുപ്പിൻെറ നേതൃത്വത്തില്‍ ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റ്യൻ. തങ്കമണി സഹകരണ ബാങ്ക് ആരംഭിച്ച സൂപ്പര്‍ മാര്ക്കറ്റിൻെറയും കര്‍ഷക ദിനാചരണത്തിൻെറയും ഓണം പച്ചക്കറി വിപണികളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷേര്‍ളി ജോസഫ് അധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പിൻെറ നേതൃത്വത്തില്‍ ആരംഭിക്കുന്ന സഹകരണ സൂപ്പര്‍മാര്‍ക്കറ്റ് (കോഓപ്മാര്‍ട്ട്) തങ്കമണി സര്‍വിസ് സഹകരണ ബാങ്കിൻെറ അങ്കണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങള്‍ ഒരു കുടക്കീഴില്‍ എന്ന ആശയത്തോടെയാണ് സഹകരണ വകുപ്പിൻെറ നേതൃത്വത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നത്. ജില്ലയില്‍ ആദ്യമായി അനുവദിച്ച സൂപ്പര്‍മാര്‍ക്കറ്റാണ് തങ്കമണി സര്‍വിസ് സഹകരണ ബാങ്ക് അങ്കണത്തില്‍ ആരംഭിക്കുന്നത്. ഇടുക്കി ജില്ല പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി. വര്‍ഗീസ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സഹകരണ സംഘം ജോയൻറ് രജിസ്ട്രാര്‍ വി.ജി. ദിനേശ്, കാമാക്ഷി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് റെജി മുക്കാട്ട്, ബാങ്ക് പ്രസിഡൻറ് റോമിയ സെബാസ്റ്റ്യന്‍, സെക്രട്ടറി സുനീഷ് കെ. സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ TDL THANKAMANI തങ്കമണിയില്‍ മന്ത്രി റോഷി അഗസ്റ്റ്യൻ സഹകരണ സൂപ്പര്‍ മാര്‍ക്കറ്റിൻെറ ഉദ്ഘാടനം നിര്‍വഹിക്കുന്നു തൊടുപുഴ വില്ലേജിൻെറ റീസര്‍വേ പൂര്‍ത്തിയായി തൊടുപുഴ: ജില്ലയിലെ തൊടുപുഴ വില്ലേജിൻെറ റീസര്‍വേ പൂര്‍ത്തിയായി. തയാറാക്കിയ െറേക്കാഡുകള്‍ താഴെപ്പറയുന്ന സ്‌കൂളുകളില്‍ ഭൂവുടമകൾക്ക് പരിശോധനക്ക് ലഭിക്കും. ഓഫിസ് പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ പരിശോധിക്കാവുന്നതും പരാതി സെപ്റ്റംബര്‍ 15 നകം തൊടുപുഴ റീസർവേ സൂപ്രണ്ടിന് ഫാറം നമ്പര്‍ 160 ല്‍ സമര്‍പ്പിക്കാം. െറേക്കാഡുകള്‍ പരിശോധിക്കാന്‍ ഭൂമിയിന്മേലുള്ള അവകാശ രേഖകള്‍ കൊണ്ടുവരണം. നിശ്ചിത ദിവസത്തിനകം െറേക്കാഡുകള്‍ പരിശോധിച്ച് അപ്പീല്‍ സമര്‍പ്പിക്കാത്ത പക്ഷം റീസര്‍വേ െറേക്കാഡുകളില് രേഖപ്പെടുത്തിയിട്ടുള്ള ഉടമസ്ഥരുടെ പേരുവിവരം, അതിരുകള്‍, വിസ്തീര്‍ണം എന്നിവകള്‍ കുറ്റമറ്റതായി പരിഗണിച്ച് സര്‍വേ അതിരടയാള നിയമം 13ാം വകുപ്പ് അനുസരിച്ചുള്ള ഫൈനല്‍ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തും. വില്ലേജിൻെറ പേര്- തൊടുപുഴ (തൊടുപുഴ മുനിസിപ്പാലിറ്റി വിഭാഗം) 1. റീസർേവ വാര്‍ഡ് നമ്പര്‍-ഒന്ന്, നാല്, അഞ്ച് ,ആറ്, ഏഴ്, എട്ട് ,ഒമ്പത്,10,11,12,13,14,15,21,22,23,24. െറേക്കാഡുകള്‍ പ്രദര്‍ശനത്തിന് െവച്ചിരിക്കുന്ന ഓഫിസ്- വിമല പബ്ലിക് സ്‌കൂള്‍ (എല്‍.പി ബ്ലോക്ക്, തൊടുപുഴ) 2. റീസർേവ വാര്‍ഡ് നമ്പര്‍- മൂന്ന്, 25, 26, 27, 28, 29, 30, 31, 32, 33, 34. െറേക്കാഡുകള്‍ പ്രദര്‍ശനത്തിന് െവച്ചിരിക്കുന്ന ഓഫിസ്- സൻെറ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ (യു.പി ബ്ലോക്ക്) പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം, തൊടുപുഴ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.