കുമളി: കോവിഡ് ജാഗ്രതയുടെ ഭാഗമായി സംസ്ഥാന അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്നാട്. കേരളത്തിൽനിന്ന് തമിഴ്നാടിലേക്ക് പോകുന്നവർ രണ്ട് ഡോസ് വാക്സിൻ എടുക്കുകയോ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉള്ളവരോ ആയിരക്കണമെന്ന് അധികൃതർ അതിർത്തിയിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. ശനിയാഴ്ച വൈകീട്ടോടെയാണ് നിയന്ത്രണം കടുപ്പിച്ച് അധികൃതർ നടപടി ആരംഭിച്ചത്. മുമ്പ് ഒരു കുത്തിവെപ്പ് എടുത്തവർക്കും തമിഴ്നാട്ടിലേക്ക് പോകാൻ കഴിയുമായിരുന്നു. തമിഴ്നാട്ടിൽനിന്ന് വരുന്നവർക്ക് കേരളം നിയന്ത്രണം കടുപ്പിച്ചതോടെയാണ് തമിഴ്നാടും നിയന്ത്രണം കർശനമാക്കിയത്. ശനിയാഴ്ച രാത്രിയോടെ നിയന്ത്രണങ്ങൾ കർശനമാക്കിയത് യാത്രക്കാരെയും തമിഴ്നാട്ടിലെ ബന്ധുവീടുകളിലേക്ക് പോകാനെത്തിയവരെയും ദുരിതത്തിലാക്കി. ഇവരെ തമിഴ്നാട്ടിലേക്ക് കടക്കാൻ അനുവദിക്കാതെ അതിർത്തിയിൽ തമിഴ്നാട് പൊലീസ് തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു. ........... cap: കുമളി സംസ്ഥാന അതിർത്തിയിൽ കോവിഡ് നിയന്ത്രണം കർശനമാക്കി തമിഴ്നാട് സ്ഥാപിച്ച മുന്നറിയിപ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.