-ഓണക്കാഴ്ച- നെടുങ്കണ്ടം: കൊവിഡ് പശ്ചാത്തലത്തില്‍ വീടുകളിൽ കഴിയുന്ന തങ്ങളുടെ ശിഷ്യഗണങ്ങളെ നേരില്‍കണ്ട് ഓണാശംസ നേർന്നും സമ്മാനമായി ഉപ്പേരി നൽകിയതും അധ്യാപകർ. നെടുങ്കണ്ടം തേര്‍ഡ്ക്യാമ്പ് ഗവ. എല്‍.പി സ്‌കൂളിലെ അധ്യാപകരാണ് ഓണത്തിന് മുന്നോടിയായി കുട്ടികളുടെ വിശേഷങ്ങളറിയാൻ വീടുകളിലെത്തിയത്. സ്‌കൂളിലെ മുഴുവന്‍ കുട്ടികളെയും കണ്ടു. പഠനനിലവാരം വിലയിരുത്തി. അധ്യാപകരിൽനിന്ന് സ്‌കൂളുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഒരുകൂട്ടം സുമനസ്സുകളുമാണ് ഉപ്പേരി വിതരണത്തിന് ആവശ്യമായ പണം നൽകിയത്. നേരില്‍കണ്ട് കുട്ടികളുടെ ക്ഷേമം അറിഞ്ഞതിൻെറയും ഒരു സ്‌നേഹസമ്മാനം നല്‍കിയതിൻെറയും സന്തോഷം അധ്യാപകരും പങ്കുവെച്ചു. ഉപ്പേരി വിതരണ ഉദ്ഘാടനം പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡൻറ് എസ്. മോഹനന്‍ നിര്‍വഹിച്ചു. പ്രഥമ അധ്യാപിക എ.എന്‍. ശ്രീദേവി അധ്യക്ഷതവഹിച്ചു. ----------- idl ndk ഉപ്പേരി വിതരണ ഉദ്ഘാടനം പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡൻറ് എസ്. മോഹനന്‍ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.