ടെറസാണ്​ പ്രഭാതി​െൻറ പാടം

ടെറസാണ്​ പ്രഭാതി​ൻെറ പാടം P/2 കർഷകദിന പാക്കേജിലേക്ക്​ അടിമാലി: വീടി​ൻെറ ടെറസില്‍ പച്ചക്കറിയും പഴവർഗങ്ങളും കൃഷി ചെയ്ത് നേട്ടം കൊയ്​തവർക്കിടയിൽ ടെറസില്‍ നെല്‍കൃഷിയിറക്കി ശ്രദ്ധേയനാകുകയാണ്​ യുവകര്‍ഷകനായ അടിമാലി ഇരുന്നൂറേക്കര്‍ വള്ളപ്പടി സ്വദേശി പ്രഭാത് രാഘവന്‍. പടുത കുളത്തിലെ മീന്‍കൃഷി വിപുലീകരിക്കാൻ വെള്ളം ഫില്‍ട്ടറേഷന്‍ നടത്തുന്നതിന് ടെറസിന് മുകളില്‍ പച്ചക്കറി ഉള്‍പ്പെടെ പരീക്ഷിച്ചിരുന്നു. എന്നാല്‍, ഇവയൊന്നും മത്സ്യകൃഷിയുടെ വിപുലീകരണത്തിന് സാധ്യമല്ലാതെവന്നതോടെയാണ് നെല്‍കൃഷി ഇറക്കുവാനുള്ള ആശയം ഉദിച്ചത്. നാല് സെ​േൻറാളം വിസ്​തൃതിയുള്ള ടെറസില്‍ നാല് വശവും കെട്ടി ഉയര്‍ത്തി പടുത വിരിച്ചശേഷം രണ്ടിഞ്ച് കനത്തില്‍ ഗ്രാവല്‍ നിറച്ചാണ് നെല്‍കൃഷിയിറക്കിയത്. നെല്ല് വളരുന്നതിനാവശ്യമായ വെള്ളം മീന്‍കുളത്തില്‍നിന്ന്​ പമ്പ്സെറ്റ് ഉപയോഗിച്ച് ടെറസിലേക്ക് അടിച്ചുകയറ്റും. ഇൗ വെള്ളം കുളത്തിൽ തന്നെ തിരിച്ചെത്തുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതുവഴി വെള്ളം പാഴാവുകയുമില്ല. കൃത്യമായ ഫിൽട്ടറേഷന്‍ നടക്കുകയും ചെയ്യും. ഇത് മത്സ്യകൃഷിക്ക് അത്യുത്തമവുമാണ്. അഞ്ച്​ വര്‍ഷമായി ടെറസില്‍ നെല്‍കൃഷി തുടരുന്നു.10 തവണ വിളവെടുപ്പും നടത്തി. അത്യുൽപാദനശേഷിയുള്ള മനു രത്​ന ഇനത്തില്‍പ്പെട്ട നെല്ലാണ് കൃഷിചെയ്യുന്നത്​. കൊയ്‌തെടുക്കുന്ന നെല്ല് വീട്ടാവശ്യത്തിനുതന്നെയാണ് ഉപയോഗിക്കുന്നതെന്ന് പ്രഭാത് പറഞ്ഞു. മത്സ്യക്കുളത്തിലെ മാലിന്യം നെല്‍ച്ചെടികള്‍ക്ക് വളമാകുന്നതിനാല്‍ ജൈവരീതിയില്‍ തന്നെ പരിപാലിക്കാന്‍ കഴിയുന്നു. സുഭിഷകേരളം പദ്ധതിയില്‍പ്പെടുത്തി മത്സ്യഫെഡി​ൻെറ സഹായത്തോടെ ബയോഫോക്ക് രീതിയിലും പ്രഭാത് മത്സ്യകൃഷി നടത്തുന്നു. വ്യാപാരികൂടിയായ പ്രഭാത് ആവശ്യപ്പെടുന്നവര്‍ക്ക് മത്സ്യം അപ്പോള്‍തന്നെ പിടിച്ചുനല്‍കി വരുമാനവും ഉണ്ടാക്കുന്നുണ്ട്​. മാതാവും അടിമാലി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡൻറുമായ അമ്മിണി രാഘവന്‍ മകന് കട്ട സപ്പോര്‍ട്ടുമായി രംഗത്തുണ്ട്. 15കാരൻ മകന്‍ ശ്രീഹരിയും രാവിലെ മുതല്‍ ഇവരുടെ സഹായിയായി കൂടെയുണ്ടാകും. പ്രഭാതി​ൻെറ ഭാര്യ നിഷ ദുബൈയില്‍ അധ്യാപികയാണ്​. ചിത്രം TDL103 prabhath: പ്രഭാത്​ രാഘവൻ ടെറസിലെ നെല്‍കൃഷിക്ക്​ സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.