കുരുമുളക്​ കൃഷി 'കസ്​റ്റഡിയിൽ'

തൊടുപുഴ: കുരുമുളക്​ കൃഷിയിൽ വിജയഗാഥ രചിക്കുകയാണ്​ കാക്കിക്കുള്ളിലെ കർഷകനായ ബിജു. മുരിക്കാശ്ശേരി പൊലീസ്​ സ്​റ്റേഷനിലെ എ.എസ്​.ഐയായ കൂവക്കണ്ടം നെയ്​വേലിക്കുന്നേൽ ബിജു കുര്യൻ ത​ൻെറ ഒന്നരയേക്കറിലെ കുരുമുളക്​ തോട്ടത്തെ പരിപാലിക്കുന്നത്​ ശരിക്കും പൊന്ന്​ പോലെയാണ്​. ​ മേത്തോട്ടി, കൂവക്കണ്ടത്ത്​ എന്നിവടങ്ങളിലായാണ്​​ ബിജുവി​ൻെറ കൃഷിയിടം. പൊലീസ്​ ഉദ്യോഗസ്ഥനായതുകൊണ്ടുതന്നെ തിര​ക്കിനൊട്ടും കുറവില്ല. ഒഴിവ്​ സമയങ്ങളും കുറവ്​. പരീക്ഷണാർഥം അഞ്ചുവർഷം മുമ്പാണ്​​ അരയേക്കറിൽ കുരുമുളക്​ കൃഷി തുടങ്ങിയത്​. വിജയം കണ്ടതോടെ ഒന്നരയേക്കറിലേക്ക്​ കൃഷി വർധിപ്പിച്ചു. രാസവളങ്ങളൊന്നും പറമ്പിൽ കയറ്റാറില്ല. റബർ പ്ലാൻറ്​ ചെയ്യുന്നതുപോലെ പ്ലാറ്റ്​ഫോം കെട്ടി മുരിക്കിൻകാൽ നാട്ടി കൊടി ഇട്ട്​ നൽകും. അരയേക്കറിൽ 250 കാലെങ്കിലും നാട്ടും. അവധി ദിവസങ്ങളിലും ഒഴിവ്​ സമയങ്ങളിലുമാണ്​ കൃഷി. കരിമുണ്ട, ഈരമുണ്ട, കൊറ്റനാടൻ തുടങ്ങിയ ഇനങ്ങാണ്​ പ്രധാനമായും കൃഷിയിറക്കിയിരിക്കുന്നത്​. കീടബാധയും പ്രതികൂല കാലാവസ്ഥയും ​ഇടക്ക്​ വില്ലനാകുന്നുണ്ടെന്ന്​ ബിജു പറയുന്നു​​. നേരത്തേ 700രൂപ വരെ ലഭിച്ചിരുന്നെങ്കിലും ഇപ്പോൾ 400ൽ താ​െഴയാണ്​​. അവധി​സമയം വെറുതെ കളയണ്ട എന്ന്​ വിചാരിച്ചാണ്​ കൃഷി തുടങ്ങിയത്​. ഒരുദിവസം ഒരു തവണയെങ്കിലും പറമ്പിൽ ഒാടിയെത്താറുണ്ട്​. സ്ഥിരം പണിക്കാർ തോട്ടത്തിലുണ്ട്​. അവർക്ക്​ ആവശ്യമായ നിർദേശങ്ങൾ നൽകും. ഒരു പ്ലോട്ടിൽ കെ.എസ്​.ഇ.ബി ജീവനക്കാരനായ സഹോദര​ൻ ജിയോക്കൊപ്പമാണ്​​ കൃഷിയിറക്കിയിരിക്കുന്നത്​. നല്ല പരിചരണം നൽകിയാൽ കൃഷി ചതിക്കില്ല. വരുമാനം മാ​ത്രമല്ല മാനസികവും ശാരീരികവുമായ ഉൗർജം നേടിയെടുക്കാനുള്ള ഒരു മാർഗം എന്ന നിലയിലും കൃഷി ഗു​ണം ചെയ്യുന്നതായി ബിജു കുര്യൻ പറഞ്ഞു. ഒന്നരയേക്കറിലേക്ക്​ കൂടി കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്​ ഇദ്ദേഹം. ​TDL KURUMULAKU ബിജു കുര്യ​ൻെറ കുരുമുളക്​ തോട്ടം. ഇൻസെറ്റിൽ ബിജു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.